
പെരുമ്പാവൂർ പാണംകുഴിയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. അർജ്ജുൻ (22) ആണ് മരിച്ചത്. കാക്കനാട് നിന്ന് എത്തിയ 6 അംഗ സംഘത്തില്‍ ഒരാളാണ് അര്ജ്ജുന്. 3 ബൈക്കുകളിലായാണ് ഇവര്‍ എത്തിയത്. പുഴയുടെ മധ്യഭാഗത്താണ് യുവാവ് അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.






