
ആരാധകരുടെ മനസില്‍ നീറുന്ന ഓര്‍മാണ് പുനീത് രാജ്കുമാര്. 2021 ഒക്ടോബര്‍ 29ന് വിടപറയുമ്പോള്‍ പ്രിയതാരത്തിന് 46 വയസ് മാത്രമായിരുന്നു പ്രായം. ഇന്നലെ കന്നഡയുടെ പ്രിയതാരത്തിന്റെ 49ാം പിറന്നാളായിരുന്നു. സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് പ്രിയതാരത്തിന്റെ ഓര്‍മകള്‍ പങ്കുവച്ചത്.
പുനീതിന്റെ ഭാര്യ അശ്വിനിയും സഹോദരനും നടനുമായ ശിവ് രാജ്കുമാറും പിറന്നാള്‍ ആശംസകളുമായി എത്തി. എന്നും ഞങ്ങളുടെ ഹൃദയത്തിലുണ്ടാകും എന്നാണ് അശിനി കുറിച്ചത്.
പുനീതിന്റെ ഭാര്യ അശ്വിനിയും സഹോദരനും നടനുമായ ശിവ് രാജ്കുമാറും പിറന്നാള്‍ ആശംസകളുമായി എത്തി. എന്നും ഞങ്ങളുടെ ഹൃദയത്തിലുണ്ടാകും എന്നാണ് അശിനി കുറിച്ചത്.
ഹാപ്പി ബര്‍ത്ത്ഡേ അപ്പു. സഹോദരാ, നീ ഞങ്ങളുടെ ജീവിതത്തിലേക്ക് ഗിഫ്റ്റായാണ് എത്തിയത്. എല്ലാവരുടേയും ഹൃദയത്തില്‍ നീ പുനീതായി. ആളുകള്‍ നിന്നില്‍ ദൈവത്തെയാണ് കാണുന്നത്. നീ നിരവധി പേരെയാണ് മുന്നോട്ടു നയിക്കുന്നത്. അവരുടെ വഴികാട്ടി. ലക്ഷക്കണക്കിന് പേരാണ് പവര്‍ സ്റ്റാറിനെ സ്നേഹിക്കുന്നത്. പക്ഷേ എനിക്ക് നീ എന്നും എന്റെ അനിയനാണ്. എന്റെ കൈ പിടിച്ച് നടക്കുന്ന കൂട്ടുകാരന്. നിന്റെ ചിരിയാണ് എന്റെ സന്തോഷം. എന്റെ നെഞ്ചില്‍ കിടക്കുന്നതാണ് ആശ്വാസം. നീ എന്നും എന്റെ ഹൃദയത്തില്‍ രാജീവിനെപ്പോലെ ജീവിക്കും. - ശിവ രാജ്കുമാര് കുറിച്ചു.
കന്നഡയിലെ മറ്റ് പ്രമുഖ താരങ്ങളായ റിഷഭ് ഷെട്ടി, രക്ഷിത് ഷെട്ടി, കിച്ച സുദീപ്, ധനജ്ഞയ് തുടങ്ങിയവരും പുനീതിന്റെ ജന്മദിനത്തില് ആശംസകളുമായെത്തി.







Comments