
തിരുവനന്തപുരം; ഗര്‍ഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റൂര്‍ സ്വദേശിയായ ലക്ഷ്മിയാണ് മരിച്ചത്.മൃതദേഹം കണ്ടെത്തിയത് ജനലില്‍ തൂങങി നില്ക്കുന്ന നിലയിലായിരുന്നു. ഫൊറന്‍സിക് സംഘം പരിശോധന നടത്തി. തുടര്‍ന്ന് പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.തുടര്‍പഠനം നടത്തുന്നതുമായി ബന്ധപ്പെട്ട് ഭര്‍ത്താവും വീട്ടുകാരുമായി തര്‍ക്കം ഉണ്ടായിരുന്നതായിയാണ് ലഭ്യമാകുന്ന വിവരം. ഇതിനെ തുടര്‍ന്നുള്ള മനോവേദനയില്‍ ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം.






