
തെന്നിന്ത്യയിൽ നിറയെ ആരാധകരുള്ള താരമാണ് തമന്ന ഭാട്ടിയ. കരിയറിൽ മാത്രമല്ല സ്വകാര്യ ജീവിതത്തിലും സന്തോഷങ്ങളിലൂടെയാണ് താരം കടന്നു പോകുന്നത്. അഭിനേതാവായ വിജയ് വർമ്മയുമായി പ്രണയത്തിലാണെന്നു താരം അടുത്തിടെയാണ് തുറന്നു പറഞ്ഞത്. അതിനു ശേഷം പലയിടങ്ങളിലും ഇവരെ ഒരുമിച്ചു കണ്ടിട്ടുണ്ട്.
ഇപ്പോഴിതാ തമന്നയെ വിജയ് കെയർ ചെയ്യുന്ന രീതിക്ക് കൈയടി നൽക്കുകയാണ് ആരാധകർ. ഒരുമിച്ചു നടന്നു വരുന്ന തമന്നയും വിജയ് യും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് കാണാം. പിന്നീട് പാപ്പരാസികൾ തമന്നയുടെ മാത്രം ചിത്രം വേണം എന്ന് പറയുമ്പോൾ വിജയ് അകത്തേക്ക് കയറി പോകുന്നുണ്ട്. ഇടയ്ക്ക് തമന്നയുടെ ബാഗ് പിടിക്കണോ എന്നും വിജയ് ചോദിക്കുന്നത് വീഡിയോയിൽ കാണാം. "അവൾ തമന്നയാണ്...അവൻ വെറും വിജയ് ആണ്...എന്നാൽ അവളെ കണ്ടതിന് ശേഷം അവൻ വിജയ് ആയി മാറി..." എന്ന ക്യാപ്ഷൻ നൽകിയാണ് ഈ കമിതാക്കളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കപെടുന്നത്.






