
ന്യുഡല്‍ഹി: ഡല്‍ഹിയിലെ രങ്കോള മേഖലയില്‍ ഞായറാഴ്ച രാത്രിയുണ്ടായ വഴക്കിനിടെ രണ്ട് പുരുഷന്മാര് കുത്തേറ്റ് മരിച്ചു. രാത്രി 9.44 ഓടെയാണ് ഇതു സംബന്ധിച്ച വിവരം പോലീസിന് ലഭിക്കുന്നത്. ബപ്രോല ഗ്രാമത്തിലെ മീന്‍ മാര്‍ക്കറ്റിനു സമീപം ദാസ് ഗാര്ഡനഇ ഒരാള്‍ റോഡില്‍ രക്തമൊലിപ്പിച്ചു കിടക്കുന്നുവെന്ന സന്ദേശമാണ് പോലീസിന് ലഭിച്ചത്.
സ്ഥലത്തെത്തിയ പോലീസ് മുകേഷ് (34) എന്നയാള്‍ നെഞ്ചിന് കുത്തേറ്റ നിലയില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടെത്തി. ഇയാളെ ഉടന്‍ ജഫര്പുര് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. പിന്നീട് പോലീസ് നടത്തിയ തിരച്ചിലില്‍ രാജേഷ് (33) എന്നയാളുടെയും മൃതദേഹം നെഞ്ചില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.






