
ഫാഷന്‍ വീഡിയോസ് കാണാന്‍ ഇഷ്ടമില്ലാത്തതായി അധികമാരും ഉണ്ടാകില്ല. കാരണം അതി വിചിത്രവും അമ്പരപ്പിക്കുന്നതുമായ ഔട്ട് ഫിറ്റുകളാണ് ഇത്തരം ഫാഷന്സഎ വീഡിയോകളില്‍ അവതരിപ്പിക്കപ്പെടുന്നത്. എന്നാല്‍ ഈ ഫാഷന്‍ ലോകത്തെ ഈ കാഴ്ചപ്പാടുകളെല്ലാം മാറ്റിക്കറിക്കുകയാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. വീഡിയോ കണ്ടാല്‍ യുവാക്കളെല്ലാം കയ്യടിച്ചുപോകും. കാരണം ഒരു ചെറുപ്പക്കാരന് തന്റെ പായ മാത്രം ഉപയോഗിച്ച് നടത്തുന്ന ഒരു ഫാഷന്‍ ഷോ ആണ് ഇത്.
ആരെയും അമ്പരപ്പിക്കും വിധമാണ് ഈ യുവാവ് പായയെ വ്യത്യസ്തമായതും എന്നാല്‍ ആകര്‍ഷകവുമായ രീതിയില്‍ വിവിധ വസ്ത്രങ്ങളാക്കി മാറ്റുകയും അവ ധരിച്ച് റാംപ് വാക്ക് നടത്തുകയും ചെയ്യുന്നത്. ടിക് ടോക്കര്‍ തരുണ്‍ നായക് എന്ന ഇന്‍സ്റ്റാഗ്രാം ഐഡിയിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഷര്‍ട്ടും ബര്‍മൂഡയും ധരിച്ച് കൈയില്‍ ഒരു പായയുമായി നില്ക്കുന്ന യുവാവാണ് വീഡിയോയുടെ തുടക്കത്തില്‍.
ഞൊടിയിടയില്‍ ഇയാള്‍ ഒരു മോഡലായി മാറുന്നു. തുടര്‍ന്ന് തന്റെ കൈയിലുണ്ടായിരുന്ന പായയെ ആകര്‍ഷകമായ രീതിയില്‍ വിവിധതരം വസ്ത്രങ്ങളാക്കി മാറ്റുകയും അത് ധരിച്ച് മോഡലുകളെപ്പോലും അമ്പരപ്പിക്കും വിധം അതീവ മനോഹരമായി റാംപ് വാക്ക് ചെയ്യുകയും ചെയ്യുന്നു.
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇദ്ദേഹം ഒരു തെലങ്കാന സ്വദേശിയാണ്. വീഡിയോ സോഷ്യല്‍ മീഡയയില്‍ ശ്രദ്ധിക്കപ്പെട്ടതോടെ ഈ ചെറുപ്പക്കാരനെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍. വീഡിയോ ഇതിനോടകം നിരവധിയാളുകള്‍ കാണുകയും വൈറലാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഇത് ഇത്തരത്തിലുള്ള യുവാവിന്റെ ആദ്യ വീഡിയോ അല്ല കേട്ടോ. ഇതിന് മുമ്പും ഇയാളുടെ സമാനമായ വിവിധ വീഡിയോകള്‍ വൈറലായിട്ടുണ്ട്. ഏതായാലും ഈ വീഡിയോയ്ക്ക് ഒരു പ്രത്യേക ഫാന്‍ ബേസ് തന്നെയുണ്ടാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.






