
വനിതാ പ്രീമിയര്‍ ലീഗ് ഫൈനറലില് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ കളി കാണാനെത്തി ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെ ആണ്‍സുഹൃത്ത് പലാഷ് മുച്ചാല്‍.
സസ്മൃതി മന്ദാനയ്ക്കൊപ്പമുളള ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചാണ് പലാഷ് ആര്‍സിബിയുടെ വിജയം ആഘോഷിച്ചത്. ഈ സാല കപ്പ് നംദു എന്ന തലക്കെട്ടും പലാഷ് മുച്ചാല്‍ ചിത്രത്തിനു നല്‍കിയിരുന്നു.
പലാഷിനും സ്മൃതി മന്ദാനയ്ക്കുമൊപ്പമുളള ചിത്രം ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹലും ഇന്‍സ്റ്റഗ്രാമില്‍ ഇട്ടിട്ടുണ്ട്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മുന്‍ താരമാണ് ചെഹല്‍.
ഗായകനും സംഗീത സംവിധായകനുമാണ് പലാഷ് മുച്ചല്‍. ബോളിവുഡ് ഗായിക പലക് മുച്ചലിന്റെ സഹോദരനാണ്. പലാഷും സ്മൃതിയും പ്രണയത്തിലാണെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇരുവരും ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
നേരത്തെ സ്മൃതി മന്ദാനയുടെ 27 ാം പിറന്നാള്‍ ആഘോഷിക്കാന്‍ പലാഷ് മുച്ചാല്‍ ബംഗ്ലാദേശ് സന്ദര്‍ശിച്ചിരുന്നു. ഇന്ത്യന്‍ ടീമിനൊപ്പം ബംഗ്ലാദേശ് പര്യടനത്തിലായിരുന്ന സ്മൃതിയെ കാണാനാണ് പലാഷ് അന്ന് ബംഗ്ലാദേശിലേക്കു പറന്നത്. ഭൂത്നാഥ് റിട്ടേണസ്, ദിഷ്കിയോണ്‍ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയത് പലാഷ് മുച്ചാലാണ്.






