
ഏറ്റവും ഡിമാന്റുള്ള മാരുതിയുടെ കാര്‍ ഏതെന്ന് ഇപ്പോള്‍ ചോദിച്ചാല്‍ അത് ഫ്രോങ്ക്സാണ്. ഡിസൈനിലെ പുതുമയും സമ്പന്നമായ ഫീച്ചര്‍ നിരയുമാണ് ഫ്രോങ്ക്സിന് ഇത്രയും സ്വീകാര്യത ലഭിക്കാന്‍ കാരണമായത്. ഈ നില തുടരാനായി ഗംഭീര ഓഫറുകളാണ് മാരുതി സുസുക്കിയില്‍ ഒരുക്കിയിരിക്കുന്നത്. അരീന, നെക്സ ഡീലര്‍ഷിപ്പുകളിലെ മോഡലുകളില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഓഫറുകളില്‍ ഈ മാസത്തെ ഹൈലൈറ്റും കൂപ്പെ സ്റ്റൈല്‍ എസ്യുവിയുടേതാണ്.
ക്യാഷ് ഡിസ്കൗണ്ടുകള്‍, എക്സ്ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ഡിസ്കൗണ്ടുകള്‍, ആക്സസറി ഡിസ്കൗണ്ടുകള്‍ എന്നിവയുടെ രൂപത്തില്‍ നിരവധി ആനുകൂല്യങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. 2024 മാര്‍ച്ച് മാസത്തില്‍ കാറിന്റെ ടര്‍ബോ പെട്രോള്‍ വേരിയന്റുകള്‍ക്ക് പരമാവധി 77,000 രൂപ വരെയാണ് കമ്പനി ഓഫര്‍ ഇട്ടിരിക്കുന്നത്. ഇതില്‍ ഫ്രോങ്ക്സ് വെലോസിറ്റി എഡിഷന്റെ 60,000 രൂപ വരെയുള്ള ആക്സസറി ഡിസ്കൗണ്ടും ഉള്‍പ്പെടുന്നുണ്ട്. അതുകൂടാതെ 10,000, രൂപ വരെ എക്സ്ചേഞ്ച് ബോണസ്, 7,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്കൗണ്ട് എന്നിവയെല്ലാമാണ് കമ്പനി അണിനിരത്തിയിരിക്കുന്നത്.
എസ്യുവിയുടെ നാച്ചുറലി ആസ്പിറേറ്റഡ് വേരിയന്റുകള്‍ക്ക് 27,000 രൂപ വരെ ലാഭിക്കാനാവും. ഇതില്‍ 10,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 10,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും കോര്‍പ്പറേറ്റ് ഡിസ്കൗണ്ടായി 7,000 രൂപയുമാണ് മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നത്. വാഹനം അവതരിപ്പിച്ചതിനു ശേഷം ഇതാദ്യമായാണ് ഇത്രയും വലിയൊരു ഓഫര്‍ ഫ്രോങ്ക്സില്‍ മാരുതി സുസുക്കി അവതരിപ്പിച്ചിരിക്കുന്നത്. ക്രോം ആക്സന്റുകളോട് കൂടിയ പുതിയ ഫ്രണ്ട് ഗ്രില്‍, എല്‍ഇഡി ഡിആര്‍എല്ലുകളുള്ള എല്‍ഇഡി മള്‍ട്ടി-റിഫ്ലക്ടര്‍ ഹെഡ്ലാമ്പുകള്‍, സ്ക്വയര്‍ ഓഫ് വീല്‍ ആര്‍ച്ചുകള്‍, പ്രിസിഷന്‍ കട്ട് 16 ഇഞ്ച് അലോയ് വീലുകള്‍, മുന്‍വശത്ത് ഫോക്സ് സ്കിഡ് പ്ലേറ്റുകള്‍, പിന്നിലേക്ക് ഒഴുകിയിറങ്ങുന്ന കൂപ്പെ സ്റ്റൈല്‍ ഗ്രാസ് ഏരിയ എന്നിവയാണ് ഫ്രോങ്ക്സിനെ യുണീക്കാക്കുന്നത്.
സുരക്ഷിതമായ ഷെല്ലും ഘടനാപരമായ കാഠിന്യവും നല്കുന്ന HEARTECT പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഫ്രോങ്ക്സ് ഒരുക്കിയിരിക്കുന്നത്. മികച്ച ബില്‍ഡ് ക്വാളിറ്റിയുള്ള വാഹനത്തിന് 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.2 ലിറ്റര്‍ NA പെട്രോള്‍ എന്നിങ്ങനെ രണ്ട് എഞ്ചിന് ഓപ്ഷനുകളാണുള്ളത്. ബലേനോ RS പെര്‍ഫോമന്‍സ് കാറില്‍ ഒരുകാലത്ത് പരീക്ഷിച്ച് പരാജയപ്പെട്ടെങ്കിലും ഫ്രോങ്ക്സിലൂടെ തിരികെയെത്തിയ ബൂസ്റ്റര്‍ജെറ്റ് എഞ്ചിന് മോഡലുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 99 bhp പവറില്‍ പരമാവധി 148 Nm torque ഉത്പാദിപ്പിക്കാന്‍ ഈ എഞ്ചിനാവും. 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്സ്മിഷന് ഓപ്ഷനുകളിലും ഇത് സ്വന്തമാക്കാം.
രണ്ടാമത്തെ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന് 89 bhp കരുത്തില്‍ 113 Nm torque വികസിപ്പിക്കാനാവും. അഞ്ച് സ്പീഡ് മാനുവല്‍, അല്ലെങ്കില്‍ എഎംടി എന്നിവയാണ് ട്രാന്സ്മിഷന് ഇതില്‍ കിട്ടുക. മൈലേജിന്റെ കാര്യത്തില്‍ കോംപ്രമൈസ് ചെയ്യാതിരിക്കാന്‍ രണ്ട് എഞ്ചിനുകളിലും മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നുണ്ട്. 7.51 ലക്ഷം മുതല്‍ 13.04 ലക്ഷം രൂപ വരെയാണ് ഫ്രോങ്ക്സിന് നിലവില്‍ വരുന്ന എക്സ്ഷോറൂം വില.






