
മലയാളത്തില്‍ തിളങ്ങി നില്ക്കുന്ന നായകനടന്മാരില് ഒരാളാണ് ഉണ്ണി മുകുന്ദന്. സിനിമാകരിയറില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ടെങ്കിലും ഉണ്ടെങ്കിലും ഉണ്ണി മുകുന്ദന് വലിയൊരു ഹിറ്റ് ലഭിക്കുന്നത് 2022ല്‍ പുറത്തിറങ്ങിയ മാളികപ്പുറം സിനിമയിലൂടെയാണ്. നായകനായും വില്ലനായും സഹനടനായും ഉണ്ണി മുകുന്ദൻ വെള്ളിത്തിരയില്‍ തിളങ്ങി നില്‍ക്കുകയാണ്. മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക് ഭാഷകളിലും താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. താരത്തിന്റെ പുതിയ സിനിമകള്‍ ആകാംക്ഷയോടാണ് ആരാധകർ കാത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവയ്ക്കാറുണ്ട്. ജയ് ഗണേഷ് എന്ന ചിത്രമാണ് താരത്തിന്റേതായി കാത്തിരിക്കുന്ന അടുത്ത റിലീസ്.
ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി രസകരമായ ഒരു റീല്‍സ് വീഡിയോ പങ്കിട്ടിരിക്കുകയാണ് താരം. ഹോട്ടലിലെ ഭക്ഷണം പാകം ചെയ്യുന്നവര്‍ ജയ് ഗണേഷിന്റെ ടീ ഷര്‍ട്ട് ധരിച്ച് പൊറോട്ട അടിക്കുകയും ചായയും മറ്റ് കറികളും തയാറാക്കുകയും ചെയ്യുന്ന വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. ജയ് ഗണേഷില്‍ ഉണ്ണിമുകുന്ദന്റെ പോസ്റ്റര്‍ വരുന്നതാണ് ടീഷര്‍ട്ടിന്റെ പിന്‍ഭാഗം. മുന്നില്‍ സിനിമ റിലീസ് ചെയ്യുന്ന തീയതിയും കുറിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി മാറുകയാണ് താരം പങ്കുവച്ച പുതിയ പ്രൊമോഷണല്‍ വീഡിയോ.






