
ചരിത്ര നേട്ടം കുറിച്ച് മഞ്ഞുമ്മല്‍ ബോയ്സ് . മലയാളത്തില്‍ നിന്ന് ആദ്യമായി ഒരു സിനിമ ആഗേളതലത്തില്‍ 200 കോടി ക്ലബില്‍ ഇടം നേടിയിരിക്കുകയാണ്. ഹിറ്റായി തീര്‍ന്ന ചിത്രം ഇനിയും ബോക്സ് ഓഫീസില്‍ വന്‍ കുതിപ്പ് തുടരുമെന്നാണ് പ്രതീക്ഷ. യഥാര്‍ത്ഥ സംഭവത്തിനെ ആസ്പദമാക്കി സൗഹൃത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ. ചിദംബരം സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് പറവ ഫിലിംസാണ്.
ചിത്രത്തിന് പ്രേക്ഷകര്‍ നല്കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന് സൗബിന്. 'ആഗോളതലത്തില്‍ 200 കോടി നേടിയ ചിത്രം. ചരിത്രം നേട്ടവുമായി മഞ്ഞുമ്മല്‍ ബോയ്സ്. എല്ലാവര്ക്കും നന്ദി'- സൗബിന് ഷാഹിര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ചിത്രത്തില്‍ സൗബിന്, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി തുടങ്ങിയവരാണ് പ്രഥാന കഥാപാത്രങ്ങളായിയെത്തുന്നത്. ഇതിനോടകം തന്നെ മലയാളത്തിലും തമിഴ്നാട്ടിലും ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്.
'






