
മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള ജനപ്രിയ നായകനാണ് ദിലീപ്. താരത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്.നടി മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് ദിലീപിന്റെ വ്യക്തിജീവിതം സമൂഹമാധ്യങ്ങളിലെ സ്ഥിരം ചര്‍ച്ചാവിഷയമായി മാറുന്നത്. പിന്നീട് കാവ്യയെ ദിലീപ് വിവാഹം ചെയ്തപ്പോഴും എല്ലാത്തിനും കരുത്തും പിന്തുണയും നല്‍കിയത് ദിലീപിന്റെ മകള്‍ മീനാക്ഷിയാണ്.
മിക്ക സിനിമാതാരങ്ങളുടെ മക്കളും ബിഗ് സ്ക്രീനില്‍ തിളങ്ങുമ്പോള്‍ അതില്‍ നിന്ന് വ്യത്യസ്തയാണ് താരപുത്രി മീനാക്ഷി ദിലീപ്. സോഷ്യല്‍ മീഡിയയില്‍ താരപുത്രി അത്ര സജീവമല്ല, എന്നാലും പ്രത്യേക സന്ദര്‍ഭങ്ങള്‍ വരുമ്പോള്‍ താരം സോഷ്യല്‍ മീഡിയയില്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. മീനാക്ഷി പങ്കുവെയ്ക്കുന്ന പോസ്റ്റുകളൊക്കെ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്. സിനിമകളിലൊന്നും അഭിനയിച്ചില്ലെങ്കിലും, നായികമാരേക്കാള്‍ ആരാധകരാണ് മീനാക്ഷിക്കുള്ളത്.
ഇപ്പോഴിതാ ഒരു കാഷ്വല്‍ ചിത്രം പങ്കിട്ടിരിക്കുകയാണ് മീനാക്ഷി. കാപ്പി കുടിക്കാന്‍ ഇരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. നിറഞ്ഞ ചിരിയില്‍ മേശപ്പുറത്ത് കൈ വച്ച് ഇരിക്കുന്ന ചിത്രമാണ് താരപുത്രി പങ്കിട്ടിരിക്കുന്നത്. ചായകപ്പ് മുന്നിലിരിക്കുന്നത് കൊണ്ട് ഒരു കാഷ്വ്യല് ഔട്ടിംഗാണെന്ന് മനസ്സിലാക്കാം. മീനാക്ഷി തന്റെ പോസ്റ്റ് മനോജ് കെ ജയന്- ഉര്‍വ്വശി ദമ്പതിമാരുടെ മകള്‍ തേജാലക്ഷ്മിയെ ടാഗ് ചെയ്തിട്ടുണ്ട്. ചിത്രം പകര്‍ത്തിയിരിക്കുന്നത് തേജാലക്ഷ്മിയാണോ എന്ന് ആരാധകര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
അച്ഛനൊപ്പം സിനിമാക്കാരുടെ ഫങ്ഷനുകളില്‍ നിറസാന്നിധ്യമായി മീനാക്ഷിയും ഉണ്ടാകാറുണ്ട്.എത്രയൊക്കെ താരങ്ങള്‍ നിരന്ന് നിന്നാലും മീനാക്ഷിക്ക് ചുറ്റുമായിരിക്കും ക്യാമറ കണ്ണുകള്‍. പൊതുവെ പ്രൈവറ്റ് ലൈഫ് ഇഷ്ടപ്പെടുന്ന ഒരാളാണ് മീനാക്ഷി. ഇതുവരെയും മീഡിയയ്ക്ക് മുമ്ബില്‍ വന്ന് സംസാരിച്ചിട്ടുപോലുമില്ല. സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുന്ന പോസ്റ്റുകള്‍ വഴിയും അച്ഛൻ ദിലീപിന്റെ അഭിമുഖങ്ങള്‍ വഴിയുമാണ് മീനാക്ഷിയുടെ വിശേഷങ്ങള്‍ ആരാധകരും സിനിമാപ്രേമികളും അറിയുന്നത്.
ചെന്നൈയില്‍ മെഡിസിൻ പഠനം പൂർത്തിയാക്കി ഹൗസ് സർജൻസി ചെയ്യുകയാണ് മീനാക്ഷി. ദിലീപും മഞ്ജുവാര്യരും പിരിഞ്ഞ ശേഷം ദിലീപിന്റെ കൂടെയാണ് മീനാക്ഷി താമസിക്കുന്നത്. ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരപുത്രികളാണ് ദിലീപ്-മഞ്ജുവാര്യരുടെ മകള്‍ മീനാക്ഷിയും ദിലീപ്-കാവ്യ ദമ്പതിമാരുടെ മകള്‍ മഹാലക്ഷ്മിയും. ദിലീപ് മാത്രമല്ല കാവ്യയും മീനാക്ഷിയും സോഷ്യല്‍മീഡിയയില്‍ സജീവമാണ്.
കാവ്യ സിനിമയില്‍ നിന്നെല്ലാം മാറി നില്‍ക്കുകയാണ്. ദിലീപിനാണെങ്കില്‍ കൈ നിറയെ ചിത്രങ്ങളുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ റിലീസ് തങ്കമണിയാണ്.






