
2005 ല്‍ ഹിന്ദി ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ തമന്ന ഇന്ന് ഇന്ത്യന്‍ സിനിമയിലെ മിന്നും താരമാണ്. ഒഡെല റെയില്‍വേ സ്റ്റേഷന് എന്ന തെലുങ്ക് ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഒഡെല 2 ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് തമന്നയിപ്പോള്‍.
ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്. പിങ്ക് ഗൗണില്‍ സ്റ്റൈലിഷ് ലുക്കിലുളള ചിത്രങ്ങളാണ് തമന്ന പങ്കുവെച്ചിരിക്കുന്നത്.
ചാന്ദ് സാ രോഷന്‍ ചെഹരാ ആണ് തമന്നയുടെ ആദ്യ ചിത്രം. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. 2007 ല്‍ പുറത്തിറങ്ങിയ ഹാപ്പി ഡേയ്സ്, കല്ലൂരി എന്നീ ചിത്രങ്ങളാണ് തമന്നയുടെ കരിയറില്‍ വഴിത്തിരിവായത്.






