
ബിഎംഡബ്ല്യു 620d M സിഗ്നേച്ചര്‍ മോഡല്‍ ഇന്ത്യക്കായി പുറത്തിറക്കിയിരിക്കുകയാണ്. 78.90 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ലക്ഷ്വറി സെഡാന് എത്തിയിരിക്കുന്നത്. ഇന്ത്യയില്‍ 620d M സ്പോര്‍ട്ട് പെട്രോള്‍ വേരിയന്റില്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂവെങ്കില് ഇനി മുതല്‍ ബിഎംഡബ്ല്യു 6 സീരീസിന് ഒരു പുതിയ ഡീസല്‍ എഞ്ചിന് കൂടെയുണ്ടാവും. ഇന്ത്യയില്‍ 620d M സ്പോര്‍ട്ട് പെട്രോള്‍ വേരിയന്റില്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂവെങ്കില് ഇനി മുതല്‍ ബിഎംഡബ്ല്യു 6 സീരീസിന് ഒരു പുതിയ ഡീസല്‍ എഞ്ചിന് കൂടെയുണ്ടാവും.
ക്യാബിനിനുള്ളില്‍ പ്രത്യേക സ്റ്റിച്ചിംഗോടുകൂടിയ നാച്ചുറല്‍ ലെതര്‍ ഡക്കോട്ട കോഗ്നാക് അപ്ഹോള്‍സ്റ്ററിയാണ് സെഡാനില്‍ ബ്രാന്‍ഡ് ഒരുക്കിയിട്ടുള്ളത്. സോഫ്റ്റ്-ക്ലോസ് ഡോറുകള്‍, ഫുള്‍-ഇലക്ട്രിക് അഡ്ജസ്റ്റ്മെന്റോടുകൂടിയ മുന്‍വശത്തെ 'കംഫര്‍ട്ട് സീറ്റുകള്‍', മെമ്മറി ഫംഗ്ഷന്, ലംബര്‍ സപ്പോര്‍ട്ട്, പിന് സീറ്റുകള്‍ക്കുള്ള പ്രത്യേക ബാക്ക്റെസ്റ്റ് കുഷ്യനുകള്‍ എന്നിവയെല്ലാമാണ് അധികമായി കിട്ടുന്ന ഫീച്ചറുകള്‍. റിമോട്ട് കണ്ട്രോള് പാര്‍ക്കിംഗ്, കീലെസ് എന്‍ട്രി, ഓട്ടോമാറ്റിക് ലോക്കിംഗ്, പവര്‍ഡ് ടെയില്‍ഗേറ്റ്, രണ്ട് 10.25 ഇഞ്ച് സ്ക്രീനുകള്‍ അടങ്ങുന്ന റിയര്‍ സീറ്റ് എന്റര്‍ടൈന്‍മെന്റ് പ്രൊഫഷണല്‍, ബിഎംഡബ്ല്യു ഡിസ്പ്ലേ കീ, 4 സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, ഹര്മന് കാര്‍ഡണ്‍ 16-സ്പീക്കര്‍ സൗണ്ട് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന സണ്‍ബ്ലൈന്‍ഡുകള്‍ എന്നിവയാണ് ഏറ്റവും പുതിയ ബിഎംഡബ്ല്യു M സ്പോര്‍ട്ട് സിഗ്നേച്ചര്‍ മോഡലില്‍ ഒരുക്കിയിരിക്കുന്ന പ്രധാന സവിശേഷതകള്‍.
പാര്‍ക്ക് അസിസ്റ്റുള്ള റിയര്‍വ്യൂ ക്യാമറ, റിമോട്ട് കണ്ട്രോള് പാര്‍ക്കിംഗ്, വയര്‍ലെസ് ചാര്‍ജര്‍, സെന്റര്‍ കണ്‍സോളില്‍ സംയോജിപ്പിച്ച സ്മാര്‍ട്ട്ഫോണ്‍ ഹോള്‍ഡര്‍, പാഡില്‍ ഷിഫ്റ്ററുകള്‍ തുടങ്ങിയ സവിശേഷതകളും സെഡാനില്‍ ഉണ്ട്. ആറ് എയര്‍ബാഗുകള്‍, ഇബിഡിയുള്ള ഉള്ള എബിഎസ് പോലുള്ള അടിസ്ഥാന കാര്യങ്ങളെല്ലാം ലക്ഷ്വറി കാറിന്റെ ഭാഗമാണ്. ഡൈനാമിക് സ്റ്റെബിലിറ്റി കണ്ട്രോള്, ഡൈനാമിക് ട്രാക്ഷന്‍ കണ്ട്രോള്, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക് കണ്ട്രോള്, കോര്‍ണറിംഗ് ബ്രേക്ക് കണ്ട്രോള്, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍ എന്നിവയും അതിലേറെയും ഉള്‍പ്പെടുന്നതാണ് 6 സീരീസ് ജിടി M സ്പോര്‍ട് സിഗ്നേച്ചറിലെ സുരക്ഷ സവിശേഷതകള്‍ എന്നും ബിഎംഡബ്ല്യു പറയുന്നു. 620d M മറ്റ് 6 സീരീസ് GT വേരിയന്റുകളുടെ അതേ 2.0 ലിറ്റര്‍, 4-സിലിണ്ടര്‍ ഡീസല്‍ എഞ്ചിന് തന്നെയാണ് ഉപയോഗിക്കുന്നത്.
ഇത് 190 bhp കരുത്തില്‍ പരമാവധി 400 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. കൂടാതെ 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് എഞ്ചിന് ജോടിയാക്കിയിരിക്കുന്നത്. 6 സീരീസ് ജിടിക്ക് വെറും 7.9 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകുമെന്നും ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു പറയുന്നു. കംഫര്‍ട്ട്, കംഫര്‍ട്ട് പ്ലസ്, സ്പോര്‍ട്ട്, ഇക്കോ പ്രോ, അഡാപ്റ്റീവ് എന്നിങ്ങനെ അഞ്ച് വ്യത്യസ്ത ഡ്രൈവിംഗ് മോഡുകളും ഇതിലുണ്ട്. 7.9 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സെഡാന് കഴിയും. ബിഎംഡബ്ല്യു 6 സീരീസ് ജിടിയുടെ പെട്രോള്‍ വേരിയന്റുകള്‍ക്ക് 73.50 ലക്ഷം മുതല്‍ 76.90 ലക്ഷം രൂപ വരെയും ഡീസല്‍ വേരിയന്റുകള്‍ക്ക് 75.50 ലക്ഷം മുതല്‍ 78.90 ലക്ഷം രൂപ വരെയുമാണ് ഇപ്പോഴത്തെ എക്സ്ഷോറൂം വില വരുന്നത്.






