
റിയാദ് ; ഇന്ന് ഇന്ത്യന്‍ ഫുട്ബോള്‍ ടീം അഫ്ഗാനിസ്ഥാനെതിരെ പോരാട്ടത്തിനിറങ്ങും. ഇന്ത്യ മത്സരിക്കാനിറങ്ങുന്നത് ലോകകപ്പ് യോഗ്യതാ പോരാട്ട മത്സരത്തിനാണ്.
ഈ മത്സരത്തില്‍ ജയിച്ച് മൂന്ന്പോയിന്റുകള് ഇന്ത്യ നേടിയാല്‍ യോഗ്യതാ പോരാട്ടത്തില്‍ മൂന്നാം റൗണ്ടിനോട് ഇന്ത്യ കൂടുതല്‍ അടുക്കും. മൂന്നാം റൗണ്ടിലെത്തിയാല്‍ അത് ഇന്ത്യയ്ക്ക് ചരിത്ര നേട്ടമായി മാറും.ഗ്രൂപ്പില്‍ ഇന്ത്യ, കുവൈറ്റ്, അഫ്ഗാന്, ഖത്തര്‍ ടീമുകളാണുള്ളത്.
എന്നാല്‍ പരിക്ക് മൂലം മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ഇന്ന് കളിക്കില്ല. ഇന്ന് രാത്രി 12.30 നാണ് പോരാട്ടം.






