
കപൂര്‍ കുടുംബത്തില്‍ നിന്നെത്തി പട്ടൗഡി രാജകുടുംബത്തിന്റെ ഭാഗമായി മാറിയ ബോളിവുഡ് അഭിനേത്രിയാണ് കരീന കപൂര്‍ ഖാന്. തുടക്കം മുതല്‍ ചെയ്ത ഓരോ കഥാപാത്രങ്ങളിലുഗ തന്റേതായ ഒരു ടച്ച് കൊണ്ടു വരാന്‍ കരീനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ബോളിവുഡിന്റെ ഇഷ്ടതാരം കൂടിയാണ് കരീന. രണ്ടു മക്കളുടെ അമ്മയായ ശേഷവും കരിയറില്‍ തിളങ്ങി നില്‍ക്കുകയാണ് താരം. ഗര്‍ഭാവസ്ഥയില്‍ മാത്രമാണ് താരം സിനിമയില്‍ നിന്ന് വിട്ടുനിന്നിരുന്നത്. ശക്തമായ കഥാപാത്രങ്ങളവതരിപ്പിച്ച് താരമിപ്പോഴും വെള്ളിത്തിരയില്‍ നിറയുന്നുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് കരീന. ഫാഷനിലും ഔട്ട്ഫിറ്റുകളിലും എപ്പോഴും അപ്പ്ഡേറ്റഡായ താരം വിശേഷാവസരങ്ങളിലും പാര്‍ട്ടികളിലുമൊക്കെ പങ്കെടുക്കുന്നത് സ്റ്റൈലിഷായിട്ടാണ്.
ഇപ്പോഴിതാ ബ്ലാക്ക് ഔട്ട്ഫിറ്റിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ ട്രെന്‍ഡിംഗാകുകയാണ്. ബോൾഡ് മിഡി ബ്ലാക്ക് ഡ്രസ്സിലാണ് താരം സ്റ്റൈലിഷ് ലുക്കിലെത്തിയത്. സ്റ്റേറ്റ്മെന്റ് ആക്സസറീസും ആഴത്തിലുള്ള ചതുരാകൃതിയിലുള്ള നെക്ലൈനും ഈ സ്ലീവ്ലെസ് ബോഡി ഫിറ്റിംഗ് ഔട്ട്ഫിറ്റിന്റെ ആകര്‍ഷണമാണ്. മുന്നിൽ ഒരു ലോഹ അലങ്കാരവും വശങ്ങളിലുള്ള സ്ലിറ്റുമാണ് താരത്തെ കൂടുതല്‍ സ്റ്റൈലിഷാക്കുന്നത്.
കരീന കരിയറിലും നല്ല തിരക്കില്‍ തന്നെയാണ്. ഏറ്റവും പുതിയ ചിത്രമായ ദി ക്രൂവിന്റെ പ്രൊമോഷന് തിരക്കുകളിലാണ് താരം. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദി ക്രൂവിൽ കരീനനയ്ക്കൊപ്പം കൃതി സനോൻ, തബു എന്നിവരുമുണ്ട്. വിവിധ പ്രൊമോഷൻ പരിപാടികളുടെ തിരക്കിലാണ് ഇവര്‍. ബോളിവുഡിന്റെ ഹോട്ട് ബ്യൂട്ടീസ് ഒരുമിച്ചെത്തുന്ന ചിത്രത്തിന്റെ പോസ്റ്ററും ട്രെയിലറുകളുമെല്ലാം ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്.






