
മലയാളികള്‍ക്ക് അത്രയേറെ പ്രിയപ്പെട്ട് കുടുംബമാണ് പേളിയുടേത്. പേളിയേപ്പോലെ തന്നെ പ്രിയപ്പെട്ടതാണ് ആരാധകര്‍ക്ക് ശ്രീനിഷും മക്കളും. താരത്തിന്റെ ഓരോ വിശേഷങ്ങളും സ്വന്തം വീട്ടിലേതെന്നപോലെയാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്.
തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവക്കാറുണ്ട് പേളി. ഇരുവരുടേയും പ്രണയം ബിഗ് ബോസില്‍ വച്ചാണ് മൊട്ടിട്ടത്. തുടക്കത്തില്‍ പലരും ഇവരുടെ പ്രണയം മത്സരത്തില്‍ വിജയിക്കാനുള്ള സ്ട്രാറ്റജിയായാണെന്നാണ് കരുതിയിരുന്നത്. എന്നാല്‍ വെറും ഗെയിമിന് വേണ്ടിയുള്ള പ്രണയമല്ലായിരുന്നെന്ന് ഇരുവരും തെളിയിച്ചു. ഇന്ന് ഇരുവരുടേയും പ്രണയവും സ്നേഹവുമെല്ലാം മാതൃകയാക്കാനാണ് ആരാധകര്‍ പറയാറുള്ളത്.
ഇവരുടെ ആദ്യത്തെ കണ്മണി നിലയുടെ പിറന്നാളാഘോഷ ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. നിരവധി പേരാണ് ഫോട്ടോക്ക് കമന്റുമായെത്തുന്നത്. സെലിബ്രിറ്റികളും നിലു ബേബിക്ക് ആശംസകളുമായെത്തുന്നുണ്ട്.
നിലയുടെ മൂന്നാമത്തെ പിറന്നാളാണ് കുടുംബം ആഘോഷിച്ചത്. മാത്രമല്ല പേളിയുടെ രണ്ടാമത്തെ കുഞ്ഞായ നിതാര പിറന്നതിനു ശേഷമുള്ള ആഘോഷവുമായിരുന്നു. ബെര്ത്ത്ഡേയുടെ വീഡിയോയും പേളി പങ്കുവച്ചു.
യുണീക്കോണ്‍ തീമിലായിരുന്നു ബെര്‍ത്ത്ഡേ കേക്കും ഡെക്കറേഷനുമെല്ലാം. യുണീക്കോണ്‍ തീമിലുള്ള ഡ്രസ്സില്‍ നിലു ബേബിയുടെ ക്യൂട്ട് ഫോട്ടോകളാണ് പേളി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. പേളിയുടെ ഔട്ട്ഫിറ്റും യുണീക്കോണ്‍ തീമില്‍ തന്നെയായിരുന്നു.
യുണീക്കോണ്‍ കളറിലുള്ള ഫ്രോക്കണിഞ്ഞാണ് നിലു ബേബിയെത്തിയത്. നിലു ബേബിയുടെ പലതരം എക്പ്രഷനിലുള്ള ഫോട്ടോകളും പേളി പങ്കുവച്ചു. കുസൃതി നിറഞ്ഞ നോട്ടവും ചിരിയുമെല്ലാം ആരാധര്‍ക്ക് കൗതുകമായി. അമ്മയേപ്പോലെ തന്നെയാണ് എക്സ്പ്രഷനിടുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.
നിലു ബേബയുടെ ഡ്രസ്സിന് മാച്ചാകുന്ന ഫുള്‍ ഫ്രോക്കാണ് പേളിയും ഇട്ടിരിക്കുന്നത്. അതേ കളറിലുള്ള ഡ്രസ്സുമാണ് നിതാരയും ഇട്ടിരിക്കുന്നത്. ശ്രീനിഷ് കറുത്ത കളറിലുള്ള കുര്‍ത്തയും പൈജാമയിലുമാണ് എത്തിയത്.
ഇരുവരുടേയും കുടുംബത്തിലുള്ള എല്ലാവരും ആഘോഷങ്ങള്‍ക്കായി ഒത്തുചേര്‍ന്നു. ശ്രീനിഷിനേയും പേളിയേപ്പോലെ തന്നെ കുഞ്ഞുങ്ങള്‍ക്കും നിരവധി ആരാധകരാണുള്ളത്. കുഞ്ഞുങ്ങളുടെ ജനനം മുതല്‍ ഓരോ നിമിഷവും പേളി വീഡിയോയിലൂടെയും ഫോട്ടോയിലൂടെയുമെല്ലാം ആരാധകര്‍ക്കായി പങ്കുവക്കാറുണ്ട്.






