
വൈന്‍ കുടിക്കാന്‍ ഇഷ്ടമില്ലാത്തതായി അധികമാരും ഉണ്ടാകില്ല. എന്നാല്‍ വൈനില്‍ കുളിക്കാന്‍ ആര്‍ക്കെങ്കിലും ഇഷ്ടമുണ്ടോ? അങ്ങനെ ആരെങ്കിലുമുണ്ടെങ്കില്‍ നേരെ ഇനി ജപ്പാനിലേക്ക് വിട്ടോളു. എന്താണന്നല്ലേ? ഇത്തരത്തിലൊരു സ്ഥലത്തേക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.
ഹക്കോണ്‍ കോവകിയന്‍ യുനെസുന്‍ ആണ് വൈനില്‍ കുളിക്കാന്‍ പറ്റിയ ജപ്പാനിലെ ആ സ്ഥലം.
ഇതൊരു അമ്യൂസ്മെന്റ് പാര്‍ക്കാണ്. ഇവിടെ നല്ല ചുവന്ന നിറത്തിലുള്ള വൈന്‍ നിറച്ചിരിക്കുന്ന പൂള് കാണാം. എന്നാല്‍, ആ വൈന്‍ നിങ്ങള്‍ക്ക് കുടിക്കാന്‍ പറ്റില്ല. അതില്‍ കുളിക്കാന്‍ മാത്രമേ പറ്റൂ. ഈ വൈനിലുള്ള കുളി ചര്‍മ്മത്തിന് വളരെ നല്ലതാണ് എന്നാണ് പറയുന്നത്. ജപ്പാന് നാഷണല്‍ ടൂറിസം ഓര്‍ഗനൈസേഷന്റെ അഭിപ്രായത്തില്‍, 3.6 മീറ്റര്‍ ഉയരമുള്ള ഒരു വലിയ കുപ്പിയില്‍ നിന്നുമാണ് ഈ വൈന്‍ പൂളിലേക്ക് വൈന്‍ വരുന്നത്.
എന്നാല്‍, ഇവിടെ വൈനില്‍ മാത്രമല്ല വേറെയും നമുക്കിഷ്ടപ്പെട്ട ഡ്രിങ്ക്സില്‍ കുളിക്കാം. അതില്‍ കോഫി, ഗ്രീന്‍ ടീ തുടങ്ങി പലതും പെടുന്നു. നിരവധിപ്പേരാണ് ഇവിടെ ഈ വിവിധങ്ങളായ പൂളുകളില്‍ കുളിക്കാന്‍ വേണ്ടി എത്തുന്നത്. morokokoko എന്ന വ്ലോഗറാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വ്യത്യസ്തങ്ങളായ വിവിധ പൂളുകളും ഈ വീഡിയോയില്‍ കാണാം.
തന്റെ ജപ്പാന് യാത്രയ്ക്കിടെ ഞങ്ങള്‍ @yunessun_hakone എന്ന അമ്യൂസ്മെന്റ് പാര്‍ക്ക് സന്ദര്‍ശിച്ചു. അവിടെ നീന്തല്‍ വസ്ത്രങ്ങളില്‍ അതിഥികള്‍ക്ക് ആസ്വദിക്കാവുന്ന വാട്ടര്‍ സ്ലൈഡുകളും പൂളുകളും ഒക്കെ ഉണ്ട്. അവര്‍ വൈന്‍, ഗ്രീന്‍ ടീ, ചോക്ലേറ്റ് എന്നിവ നിറച്ച പൂളുകളില്‍ കുളിക്കാനുള്ള അവസരം ഒരുക്കുന്നു. ഇത് ഒരു ഗുഹയ്ക്കുള്ളിലെന്ന പോലെയാണ്. കുട്ടികള്‍ക്കും അനുയോജ്യമാണ് എന്നും അവര്‍ വീഡിയോയ്ക്കൊപ്പം കുറിച്ചിട്ടുണ്ട്.






