
ആധാര്‍ കാര്‍ ഉപയോഗിക്കാത്ത മേഖലകള്‍ ഇന്നു കുറവാണ്. എന്ത് ആവശ്യത്തിന് ചെന്നാലും ആദ്യം ആളുകള്‍ തിരക്കുന്നത് ആധാര്‍ കാര്‍ഡ് ആണ്. ഒരു സിം കാര്‍ഡ് എടുക്കാനും, ബാങ്ക് അക്കൗണ്ടിനും, എന്തിന് ഗ്യാസ് കണക്ഷന് വേണമെങ്കില്‍ പോലും ആധാര്‍ വേണമെന്നായി. കുട്ടികളുടെ കാര്യത്തില്‍ പോലും സര്‍ക്കാര്‍ ഇന്ന് ബ്ലൂ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കി. അങ്ങനെ കുട്ടികള്‍ക്കും ആധാര്‍ കാര്‍ഡ് ലഭിച്ചുതുടങ്ങി. ഇതിനിടെ എക്സില്‍ പങ്കുവയ്ക്കപ്പെട്ട ഒരു ആധാര്‍ ഫോട്ടോയാണ് ഇപ്പോള്‍ നെറ്റീസണ്‍സിനിടയില്‍ ശ്രദ്ധ നേടുന്നത്.
@Abhay എന്ന എക്സ് അക്കൗണ്ടാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ' ഇതിനെക്കാള്‍ നല്ലൊരു ആധാര്‍ കാര്‍ഡ് ഫോട്ടോ കാണിക്കൂ, ഞാന്‍ കാത്തിരിക്കും' എന്ന് കുറിച്ച് കൊണ്ടാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഫോട്ടോയെടുക്കുമ്പോള്‍ കുട്ടി തലകുനിക്കാതിരിക്കുന്നതിനായി ഒരാള്‍ കുട്ടിയുടെ പുറകില്‍ നിന്നും തല ഉയര്ത്തിപിടിച്ചിരിക്കുകയാണ്. കുട്ടിയാണെങ്കില്‍ വലിയ വായില്‍ കരയുന്നു. അവന്റെ മുഖത്തിന് രണ്ട് വശത്തും പുറകില്‍ നില്‍ക്കുന്നയാളുടെ രണ്ട് കൈകള്‍ കാണാം. ഒപ്പം കുട്ടിയുടെ തലയ്ക്ക് പുറകിലായി ഒരു ഇരട്ടത്തല പോലെ അയാളുടെ തലയും കാണാം. കുട്ടിയുടെ തലയ്ക്ക് പുറകില്‍ നിന്ന് അയാള്‍ ഒറ്റക്കണ്ണിലൂടെ ഒളിഞ്ഞ് നോക്കുന്നതാണെന്ന് തോന്നും. ഏതായാലും പോസ്റ്റ് നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വൈറല്‍ ആയിരിക്കുന്നത്.
Show me a better Aadhar Card Photo, I will wait 🤣😭 pic.twitter.com/RuI9L7XiJF
— Abhay (@abhayysrivastav) March 21, 2024






