
ഇക്കുറി ബോളിവുഡ് താരം നേഹ ഷര്‍മ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. താരം കോണ്‍ഗ്രസ് ടിക്കറ്റില്‍ ഭഗല്‍പൂരില്‍ നിന്നാകും മത്സരിക്കുകയെന്ന് നേഹയുടെ പിതാവും കോണ്‍ഗ്രസ് നേതാവുമായ അജയ് ഷര്‍മ സൂചന നല്കി.
കോണ്‍ഗ്രസുമായുള്ള ബന്ധം നിതീഷ് കുമാര്‍ അവസാനിപ്പിച്ച് ബിജെപിയുമായി കൈകോര്‍ത്തതോടെയാണ് ബിഹാറില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിച്ചത്. സീറ്റ് ചര്‍ച്ചകള്‍ ഏറെകുറേ അവസാനിച്ചുവെന്ന നിലപാടിലാണ് ആര്‍ജെഡിയുടെ തേജസ്വി യാദവെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ഘടകകക്ഷികളുമായുള്ള ചര്‍ച്ചയില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ നേഹാ ഷര്‍മയെ മത്സരിപ്പിക്കാനുള്ള തയാറെടുപ്പുകള്‍ പിതാവ് അജയ് ഷര്‍മ നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.






