
കഴിഞ്ഞ ജനുവരിയിലാണ് മോഡലും നടിയുമായ എമി ജാക്സണും സംഗീതഞ്ജനായ എഡ് വെസ്റ്റ്വിക്കും വിവാഹിതരാകുന്നു എന്നു വെളിപ്പെടുത്തിയത്. ആല്‍പ്സ് പര്‍വതനിരകളില്‍ നിന്ന് മോതിരം കൈമാറുന്ന ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.
ഇപ്പോഴിതാ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടി താരം നടത്തിയ എന്‍ഗേജ്മെന്റ് ഡിന്നര്‍ പാര്‍ട്ടിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
മാര്‍ച്ച് 21 നാണ് പാര്‍ട്ടി നടന്നത്. വെളള നിറത്തിലുളള ഗൗണിലാണ് എമി പാര്‍ട്ടിക്കെത്തിയത്. സ്ലീവ്ലെസ് ഷോര്‍ട്ട് ഗൗണില്‍ നിറയെ സ്വീക്വന്‍സ് വര്‍ക്കുകള്‍ നല്‍കിയിട്ടുണ്ട്. സിംപിള്‍ ആക്സസറീസാണ് സ്റ്റൈല്‍ ചെയ്തത്.
വെളളനിറത്തിലുളള ഷര്‍ട്ടും കോട്ടും പാന്റുമാണ് വെസ്റ്റ്വിക്ക് സ്റ്റൈല്‍ ചെയ്തത്. മകനോടൊപ്പമാണ് എമി പാര്‍ട്ടിക്കെത്തിയത്. എന്‍ഗേജ്മെന്റ് ഡിന്നര്‍ പാര്‍ട്ടിയില്‍ നിന്നുളള ചിത്രങ്ങള്‍ എമി തന്നെ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.
എമി ജാക്സണും എഡ് വെസ്റ്റ്വിക്കും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു. 2023 ല്‍ ഇരുവരും ഇത് തുറന്നു സമ്മതിച്ചു. എമി ജാക്സന്റെ രണ്ടാം വിവാഹമാണിത്. ഹോട്ടല വ്യവസായി ജോര്‍ജ് പനയോറ്റൂ ആയിരുന്നു ആദ്യ ഭര്‍ത്താവ്. 2015 ല്‍ ആയിരുന്നു വിവാഹം. ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്. 2019 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു.






