
അമേരിക്കയില്‍ കപ്പൽ ഇടിച്ചതിനെ തുടര്‍ന്ന് ബാൾട്ടിമോറിലെ പഴയ പാലം തകർന്നു. ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലമാണ് തകർന്നത്.
സംഭവസമയത്ത് നിരവധി കാറുകളും യാത്രക്കാരും പാലത്തിലുണ്ടായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. പ്രാദേശിക സമയം രാത്രി 1.30ഓടെയാണ് അപകടമുണ്ടായത്. നിരവധി പേർ അപകടത്തിൽപ്പെട്ടതായാണ് വിവരം. 3 കിലോമീറ്റം നീളമാണ് ഈ പാലത്തിനുള്ളത്. ബാൾട്ടിമോറിലെ അഗ്നിരക്ഷാ പ്രവർത്തകരും പോലീസും അടക്കമുള്ളവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.
അപകടത്തിൽ എത്ര പേർ ഉൾപ്പെട്ടതായി വ്യക്തതയില്ല. കൊളംബോയിലേക്ക് പുറപ്പെട്ട ദാലി എന്ന കണ്ടെയ്നർ കപ്പലിടിച്ചാണ് പാലം തകർന്നത്. നിരവധി ബോട്ടുകൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.






