ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം എന്ന ചിത്രത്തിലൂടെ മലയാളി മനസ്സുകൾ കീഴടക്കിയ താരമാണ് ദേവനന്ദ. മാളികപ്പുറത്തിൽ ദേവനന്ദ കല്ലു എന്ന കല്യാണിയായി മികച്ച പ്രകടനം കാഴ്ചവച്ചതോടെ ഒരുപാട് പേർക്ക് പ്രിയങ്കരിയായി മാറി. ശബരിമലയിൽ പോകാൻ ആഗ്രഹിക്കുന്ന ഒരു കൊച്ചുപെൺകുട്ടിയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു അത്. 50 കോടിയിൽ അധികം കളക്ഷനും ആ സിനിമ നേടിയിട്ടുണ്ടായിരുന്നു.
അതിന് ശേഷം ദേവനന്ദയ്ക്ക് കൂടുതൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ലഭിച്ചു. 2019-ൽ ഇറങ്ങിയ തൊട്ടപ്പൻ എന്ന സിനിമയിലൂടെയാണ് ദേവനന്ദ ആദ്യമായി സിനിമയിലേക്ക് എത്തുന്നത്. മൈ സാന്റാ, മിന്നൽ മുരളി, ആറാട്ട്, ഹെവൻ, സൈമൺ ഡാനിയേൽ, ദി ടീച്ചർ, 2018, നെയ്മർ, സാൽമോൻ 3ഡി, സോമൻറ് കൃതാവ് തുടങ്ങിയ മലയാള സിനിമകളിൽ ഈ ചെറിയ പ്രായത്തിൽ തന്നെ ദേവനന്ദ അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്.
അരൺമനൈ 4 എന്ന തമിഴ് ചിത്രമാണ് ഇനി ദേവനന്ദയുടെ ഇറങ്ങാനുള്ളത്. കഴിഞ്ഞ ഒരു മാസമായി എക്സാം ആയതിനാൽ മറ്റ് തിരക്കുകൾക്ക് ഒന്നും അവസരം നൽകാതെ പഠനത്തിൽ ശ്രദ്ധകൊടുക്കുക ആയിരുന്നു താരം. ഇപ്പോഴിതാ എക്സാം ഒക്കെ കഴിഞ്ഞ് തിരികെ തിരക്കുകളിലേക്ക് പോയിരിക്കുകയാണ് ദേവനന്ദ. കേരളത്തിൽ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെയുള്ള ക്ഷേത്ര ഉത്സവങ്ങളിൽ പങ്കെടുക്കുന്നുണ്ട്.
“എക്സാം കഴിഞ്ഞു, ഇനി യാത്രകൾ തുടങ്ങുന്നു.. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ അടുത്ത ദിവസങ്ങളിൽ വരുന്നുണ്ടെ, എല്ലാവർക്കും സ്വാഗതം..”, എന്ന ക്യാപ്ഷനോടെ പരീക്ഷ കഴിഞ്ഞ സന്തോഷം ദേവനന്ദ അറിയിച്ചു. ഇത് കൂടാതെ കഴിഞ്ഞ ദിവസം കൂട്ടുകാരിക്ക് ഒപ്പം ഹോളി ആഘോഷിക്കുകയും ചെയ്തു. പരീക്ഷ എളുപ്പമായിരുന്നോ എന്ന് ആരാധികയുടെ ചോദ്യത്തിന് എളുപ്പമായിരുന്നു എന്ന് ദേവനന്ദ മറുപടിയും കൊടുത്തിട്ടുണ്ട്.

Comments