എന്നും എപ്പോഴും മോഹന്‍ലാല്‍ എന്ന താരം പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. താരത്തിന്റെ പേരില്‍ എത്തുന്ന വാര്‍ത്തകള്‍ പോലും ഏറെ ആവേശത്തോടെയാണ് എന്നും പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. വര്‍ഷങ്ങളായി തന്റെ അഭിനയപാടവം കൊണ്ട് താരം പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയും ആസ്വദിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നാല്‍പ്പത്തി മൂന്ന് വര്‍ഷത്തെ അഭിനയ പരിചയവുമായി മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബാറോസ്: ഗാര്ഡിയന് ഓഫ് ഡി’ഗാമാസ് ട്രഷര്‍’ എന്ന സിനിമയ്ക്കു വേണ്ടിയാണ് പ്രേക്ഷകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്.
ഇപ്പോഴിതാ അതിന്റെ പേരിലുള്ള മറ്റൊരു സന്തോഷം കൂടി പങ്കിട്ടിരിക്കുകയാണ് താരം. ഡയറക്ടേഴ്സ് യൂണിയനായ ഫെഫ്കയില്‍ അംഗത്വം കിട്ടിയ സന്തോഷമാണ് താരം പങ്കിട്ടിരിക്കുന്നത്. ‘‘ഊഷ്മളമായ സ്വീകരണത്തിനും സ്വാഗതത്തിനും ഫെഫ്കയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി. ഈ അവിശ്വസനീയമായ കുടുംബത്തിന്റെ ഭാഗമാകാൻ ബഹുമതി!...’’ മോഹന്‍ലാല്‍ കുറിച്ചു. ഒപ്പം അംഗത്വ കാര്‍ഡിന്റെ ചിത്രവും എക്സിലൂടെ പങ്കുവച്ചിട്ടുണ്ട്.

നേരത്തെ തന്റെ ചിത്രത്തിന്റെ പൂജയും ചിത്രീകരണവും ആരംഭിക്കുന്നതിനെ കുറിച്ച് മോഹന്‍ലാല്‍ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞിരുന്നു. ‘ജീവിത വഴിത്താരയില്‍ വിസ്മയ ചാര്‍ത്തുകളില്‍ സ്വയം നടനായി, നിര്‍മ്മാതാവായി, സിനിമ തന്നെ ജീവനായി, ജീവിതമായി മാറി. ഇപ്പോഴിതാ, ആകസ്മികമായ മറ്റൊരു വിസ്മയത്തിന് തിരനോട്ടം കുറിക്കുകുകയാണ്...’’ എന്നാണ് താരം പറഞ്ഞത്.

Comments