
വെളള വസ്ത്രത്തില്‍ എപ്പോഴും മനോഹരമായി ഒരുങ്ങാന്‍ ശ്രമിക്കുന്ന താരമാണ് ബോളിവുഡ് നടി ദിഷ പടാനി. താരത്തിന്റെ പുത്തന്‍ ലുക്കിലുളള ചിത്രങ്ങളും ആരാധകരുടെ മനം കവരുകയാണ്.
വെളള നിറത്തിലുളള ഔട്ഫിറ്റില്‍ എപ്പോഴത്തെയും പോലെ അതിമനോഹരിയാണ് താരം. ഒരു സ്റ്റൈലിഷ് ഗൗണാണ് ദിഷ തിരഞ്ഞെടുത്തിരിക്കുന്നത്.
സ്ട്രാപ്പ്ലെസ് ഗൗണാണ് സ്റ്റൈല്‍ ചെയ്തത്. ഗൗണിന്റെ മുകള്‍ ഭാഗത്ത് എംബ്രോഡറിയും നല്‍കിയിട്ടുണ്ട് ഗൗണിന്റെ രണ്ടു ഭാഗത്തും സ്ലിറ്റ് നല്‍കിയിട്ടുണ്ട്. ഹൈസ്ലിറ്റ് വസ്ത്രത്തില്‍ ഗ്ലാമറസ് ലുക്കിലാണ് താരം.സില്‍വര്‍ ആക്സസറീസാണ് സ്റ്റൈല്‍ ചെയ്തത്.
ഗ്ലാം മേക്കപ്പ് ഫോേളാ ചെയ്തു. പുത്തന്‍ ലുക്കില്‍ ഒരു വധുവിനെപോലെയാണ് ദിഷ അണിഞ്ഞൊരുങ്ങിയത്. ഒരു അവാര്‍ഡ് നിശയ്ക്കെത്തിയ താരത്തിന്റെ ലുക്കാണ് കയ്യടി നേടുന്നത്.
നിരവധിപേരാണ് ദിഷയെ പ്രശംസിച്ച് എത്തുന്നത്. എന്തൊരഴക് , ശരിക്കും വധുവിനെപോലെയുണ്ട് എന്നെല്ലാം ആരാധകര്‍ കമന്റ് ചെയ്യുന്നുണ്ട്.
എന്നാല്‍ ഗ്ലാമറസ് ലുക്കിലുളള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സിനിമ കുറഞ്ഞുപോയതുകൊണ്ടാണോ എന്ന് വിമര്‍ശിക്കുന്നവരുമുണ്ട്.






