
അഭിനേതാക്കളായ അദിതി റാവു ഹൈദരിയും സിദ്ധാര്‍ഥും വിവാഹിതരായെന്ന് റിപ്പോര്‍ട്ട് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. തെലങ്കാന വാനപര്‍ത്തിയിലെ ശ്രീരംഗപുരം ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം നടന്നതെന്ന തരത്തിലായിരുന്നു വാർത്തകൾ.
കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. തമിഴ്നാട്ടില്‍ നിന്നുള്ള വൈദികര്‍ ചടങ്ങില്‍ പങ്കെടുത്തു. താരങ്ങള്‍ ഈ വാര്‍ത്തയില്‍ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ ഇരുവരും വിവാഹത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്.
വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന് അറിയിച്ച് അദിതി സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെച്ചതോടെയാണിത്. അവൻ യെസ് പറഞ്ഞു എന്ന അടിക്കുറിപ്പോടെയാണ് സിദ്ധാർത്ഥിനൊപ്പമുള്ള ചിത്രം അദിതി പങ്കുവെച്ചത്.
സിദ്ധാർത്ഥിന്റെ ചിത്ത എന്ന ചിത്രത്തിലെ ഗാനമാണ് പശ്ചാത്തലമായി നൽകിയത്.
ഏറെക്കാലമായി സിദ്ധാര്‍ഥും അദിതി റാവുവും ലിവിങ് ടുഗദര്‍ ബന്ധത്തില്‍ ആയിരുന്നു. 2021 ല്‍ മഹാസമുദ്രം എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. രണ്ടുവര്ഷമായുളള പ്രണയം ഇന്ന് വിവാഹത്തില്‍ കലാശിക്കുകയായിരുന്നു. സത്യദീപ് മിശ്രയെയാണ് അദിതി ആദ്യം വിവാഹം കഴിച്ചത്.






