
പലവര്ക്കും വളരെ അധികം ഇഷ്ടമുള്ള ഒരു ഭക്ഷണമാണ് ചപ്പാത്തി.ഗോതമ്പ് കൊണ്ട് ചപ്പാത്തി ഉണ്ടാക്കുന്നതിനാല് ഏറെ ആരോഗ്യപ്രദവുമാണ് ചപ്പാത്തി.എന്നാല് ഇത് ഉണ്ടാക്കുകയെന്നത് വളരെ പ്രയാസകരവും സമയ ആവശ്യമായതുമായ കാര്യമാണ്.എന്നാല് ഒരേ സമയം നാല് ചപ്പാത്തി ചുട്ടെടുക്കുന്നതിനായുള്ള ഒരു സിമ്പിള് ടിപ്പുമായി എത്തിയിരിക്കുകയാണ് ഒരു വീട്ടമ്മ. ആദ്യം മാവ് ഒന്നിച്ച് കുറച്ച് വലിയൊരു കഷണമാക്കി നീളത്തില് പരത്തും. പിന്നീട് ഒരു പാത്രം ഉപയോഗിച്ച് നാല് ചപ്പാത്തിവൃത്താകൃതിയില് കീറിയെടുക്കും . പിന്നീട് നാലെണ്ണവും ഒരുമിച്ച് ചപ്പാത്തി കല്ലില് വെച്ച് ചൂട്ടെടുക്കും.
ഇന്സ്റ്റാഗ്രിമില് പങ്കിട്ടട്ടുള്ള ഈ വീഡിയോ വളരെ കുറച്ച് സമയംകൊണ്ട് തന്നെ വൈറലാവുകയായിരുന്നു. പിന്നാലെ വീഡിയോയെ തേടി നിരവധി രസകരമായ കമന്റുകളും എത്തി.വീട്ടമ്മയെ അഭിനന്ദിക്കാനും മറന്നില്ല.പരീക്ഷിക്കാവുന്ന ടിപ്പാണെന്നും നന്ദിയുണ്ടെന്നും മറ്റൊരാള് കമന്റ് ചെയ്തു.







Comments