
തിരുവനന്തപുരം; സമ്മര്‍ ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ പത്ത് കോടി രൂപ കണ്ണൂര്‍ ആലക്കോട് പരപ്പ സ്വദേശിയായ നാസറിന്. സമ്മാനം ലഭിച്ചത് 308797 എന്ന നമ്പറിലെ ടിക്കറ്റിനാണ്.ടിക്കറ്റ് വിറ്റത് കാര്‍ത്തികപുരം ശ്രീ രാജരാജേശ്വര ഏജന്‍സിയാണ്.നറുക്കെടുപ്പ് നടന്നത് ഉച്ചയ്ക്ക് 2 മണിക്കായിരുന്നു.ഇന്നലെ രാത്രിയോടെയായിരുന്നു സമ്മാനതുക വിജയിച്ച നാസര്‍ ടിക്കറ്റ് എടുത്തത്.
അച്ചടിച്ച 36 ലക്ഷം ടിക്കറ്റുകളില്‍ 33.5 ലക്ഷം ടിക്കറ്റും വിറ്റുപോയിരുന്നു. ഇക്കുറി കഴിഞ്ഞ വര്‍ഷത്തിനെ അപേക്ഷിച്ച് മൂന്നര ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്.ഒന്നാം സമ്മാനമായി 12 കോടി രൂപ നല്കുന്ന വിഷു ബംമ്പര്‍ നാളെ പുറത്തിറങ്ങും.






