
തിരുവനന്തപുരം; ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള നാമ നിര്‍ദേശ പത്രികകളുടെ സമര്‍പ്പണം വ്യാഴാഴ്ച്ച മുതല്‍ ആരംഭിക്കും. ഇതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ പൂര്ത്തീകരിച്ചതായിയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഞ്ജയ് കൗള്‍ അറിയിച്ചത്. സംസ്ഥാത്ത് 20 ലോക്സഭാ മണ്ഡലങ്ങളിലേക്കും മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കേണ്ടത്.
പത്രിക് സ്വീകരിക്കുന്ന സമയം രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെയാണ്. അവസാന തീയതി ഏപ്രില്‍ നാലാണ്. പത്രിക മാര്‍ച്ച് 29, 31 ഏപ്രില്‍ ഒന്ന് തീയതികളില്‍ സമര്‍പ്പിക്കാന്‍ കഴിയില്ല. ഏപ്രില്‍ അഞ്ചിനാണ് സൂക്ഷ്മ പരിശോധന നടക്കുന്നത്.ഏപ്രില്‍ എട്ടാണ് നാമനിര്‍ദേശ പത്രിക പിന് വലിക്കുന്നതിനുള്ള അവസാന തീയതി.






