കൊച്ചി: സംസ്ഥാനത്ത സ്വര്‍ണവില അരലക്ഷം കടന്നു. പവന് ഇന്ന് 50,400 രൂപയ്ക്കാണ് വിനിമയം നടക്കുന്നത്. ചരിത്രത്തിലാദ്യമായാണ് സ്വര്‍ണവില ഇത്രയും ഉയരത്തിലെത്തുന്നത്. കഴിഞ്ഞ കുറച്ചുനാളായി സ്വര്‍ണവില കുതിച്ചുയരുകയാണ്.
ഗ്രാമിന് 130 രൂപ കൂടി 6,300 രൂപയായി. പവന് 1,040 രൂപയാണ് ഇന്ന് വര്‍ധിച്ചത്. അന്തരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണം ഔണ്‍സിന് 2236 ഡോളര്‍ എന്ന റെക്കോര്‍ഡ് വിലയിലെത്തി. ഈ വിലക്കയറ്റം തന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
അമേരിക്കയില്‍ ജൂണ്‍ മുതല്‍ പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനയും മറ്റ് കറന്‍സികളുമായുള്ള വിനിമയത്തില്‍ യു.എസ് ഡോളറിന്റെ മൂല്യം ഉയരുന്നതും സ്വര്ണത്തിലം ഡോളറിലും കൂടുതല്‍ നിക്ഷേപം നടത്താന്‍ പ്രേരിപ്പിക്കുന്നുണ്ട്. ചൈനയില്‍ ഓഹരി വിപണിയിലെ ഇടിവ് സ്വര്‍ണത്തില്‍ കൂടുതല്‍ നിക്ഷേപത്തിന് ഇടയാക്കുന്നുണ്ട്.
ആഭ്യന്തര വിപണിയില്‍ വിവാഹ സീസണ് ആയതോടെ സ്വര്‍ണവില ഉയരുന്നത് സാധാരണക്കാര്‍ക്ക് ആശങ്ക സൃഷ്ടിക്കുന്നുമുണ്ട്.






