
സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് വരവെങ്കിലും ബോളിവുഡില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ ഇടം നേടിയെടുത്ത താരമാണ് ആലിയ ഭട്ട്. കരുത്തുറ്റ, നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിച്ചാണ് ആലിയ പ്രേക്ഷകമനസ്സിലിടം നേടിയത്. ദേശീയ പുരസ്കാരങ്ങളുള്‍പ്പടെ താരത്തിന് തന്റെ അഭിനയത്തിന് ലഭിച്ചിട്ടുമുണ്ട്. അതിന്റെ പേരില്‍ വിദേശത്തടക്കം അതിഥിയായി ആലിയ പോയിട്ടുമുണ്ട്. അഭിനയം പോലെ തന്നെ ആലിയ ഔട്ട്ഫിറ്റുകളും എപ്പോഴും ശ്രദ്ധിക്കപ്പെടുന്നതാണ്. താരത്തിന്റെ സാരി സെലക്ഷനുകള്‍ എപ്പോഴും ഫാഷൻ പ്രേമികളുടെ ഇഷ്ടം നേടാറുണ്ട്. സിംപിള്‍ ഒപ്പം സ്റ്റൈലിഷുമാണ് താരത്തിന്റെ സാരി തിരഞ്ഞെടുപ്പുകള്‍. അടുത്തിടെ ലണ്ടനില്‍ നടന്ന ഹോപ് ഗാല 2024 പരിപാടിയിലും പങ്കെടുക്കാൻ സാരിയിലാണ് താരം എത്തിയത്.
ഇപ്പോഴിതാ ചടങ്ങില്‍ ആലിയ പങ്കെടുക്കാനെത്തിയപ്പോള്‍ ധരിച്ച സാരിയാണ് ശ്രദ്ധിക്കപ്പെടുന്നത്. ആ സാരിയുടെ ചില പ്രത്യേകതകള്‍ പങ്കിടുകയാണ് ഡിസൈനർ അബു ജാനി സന്ദീപ് ഖോസ്ല.
‘‘1994 - 30 വർഷങ്ങൾക്ക് മുമ്പ്, 3500 മണിക്കൂർ (ഏകദേശം 5 മാസത്തോളം) നീണ്ടുനിൽക്കുന്ന സൂക്ഷ്മമായ കരകൗശലത്തോടുകൂടിയ കൈകൊണ്ട് നിർമ്മിച്ച ഐവറി ഫ്ലോറൽ റേഷം സാരി, വിവിധ തുന്നലുകളിൽ സിൽക്ക് ത്രെഡുകൾ എംബ്രോയ്ഡറി ചെയ്ത ഒരു കാലാതീതമായ കലാസൃഷ്ടിയാണ്.
ആലിയയ്ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഹാൾട്ടർ നെക്ക് ട്യൂൾ ബ്ലൗസുമായി ഇത് ജോടിയാക്കിയിരിക്കുന്നു. ബ്ലൗസിന്റെ പിൻഭാഗത്ത് മുത്തുകള്‍ കൊണ്ടുള്ള വർക്കുണ്ട്. രേഷം, സിൽവർ സാരി, പരലുകൾ എന്നിവയും പിൻഭാഗത്ത് ഒഴുകുന്ന മുത്തുകളുടെ ചരടുകളും ഉണ്ട്.
രേഷാമിന്റെ ആഡംബരവും, സ്ഫടികങ്ങളുടെ തിളക്കവും, സാരിയുടെ അപചയവും, മുത്തുകളുടെ രാജകീയ ചാരുതയും, മാസ്റ്റർപീസ് പ്രതിനിധീകരിക്കുന്നത് അബു ജാനി സന്ദീപ് ഖോസ്ലയുടെ പരമപ്രധാനമായ മാക്സിമലിസത്തെയാണ്....’’ ഡിസൈനർ അബു ജാനി സന്ദീപ് ഖോസ്ല കുറിച്ചു. സാരിക്കൊപ്പം ഹീരാമാനക് ആൻഡ് സണിന്റെ എമറാള്‍ഡ് കമ്മലുകള്‍ മാത്രമാണ് ആലിയ അണിഞ്ഞത്.
ആ ചടങ്ങില്‍ പങ്കെടുക്കാനായതിന്റെ സന്തോഷം ആലിയയും പങ്കുവച്ചിട്ടുണ്ട്. ‘‘വളരെയധികം സ്നേഹവും ലക്ഷ്യവും പ്രതീക്ഷയും നിറഞ്ഞ, ശരിക്കും സവിശേഷമായ ഒരു സായാഹ്നം ഹോസ്റ്റ് ചെയ്യുന്നതിൽ എനിക്ക് വലിയ സന്തോഷം ഉണ്ടായിരുന്നു.
ഞങ്ങളുടെ കാഴ്ചപ്പാട് ജീവസുറ്റതാക്കിയതിന് മന്ദാരിൻ ഓറിയന്റല്‍ ഹോട്ടല്‍സ്, യുവ ജീവിതങ്ങളെ ശാക്തീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്തതിന് സലാം ബോംബെ ഫൗണ്ടേഷൻസിന് നന്ദി, ശോഭനമായ ഒരു നാളെക്കായി അവർക്ക് ആവശ്യമായത് അവർ നൽകി...’’ എന്നാണ് ആലിയ കുറിച്ചത്.
ബോളിവുഡില്‍ മുൻനിര നായികയായി മാറിയ താരമായി ആലിയ ഭട്ട് മാറിയത് മികവാർന്ന അഭിനയത്തിലൂടെയാണ്. ബാലതാരമായാണ് അഭിനയിച്ചു തുടങ്ങിയതെങ്കിലും കരണ്‍ജോഹർ ചിത്രം സ്റ്റുഡന്റ് ഓഫ് ദ ഇയറിലൂടെ താരം നായികയായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് 2 സ്റ്റേറ്റ്സ്, ഹൈവേ, ഡിയർ സിന്ദഗി തുടങ്ങി ഗംഗുഭായി കത്തിയവാഡിയടക്കം നിരവധി ചിത്രങ്ങളിലൂടെ ആലിയ ബോളിവുഡില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു. രണ്‍ബീര്‍ കപൂറിനെ വിവാഹം ചെയ്ത് കപൂര്‍ കുടുംബത്തിന്റെ മരുമകളായി ആലിയ മാറി. ബോളിവുഡിന്റെ പ്രിയ താരദമ്പതിമാരായ ഇവര്‍ക്ക് റാഹ എന്നൊരു മകള്‍ കൂടിയുണ്ട്.






