
നമ്മള് പലപ്പോഴും പല പോസുകളില്‍ സെല്‍ഫികള്‍ എടുക്കാറുണ്ട് . ന്നൊല്‍ സെല്‍ഫി ജീവന് രക്ഷിച്ചതായി നിങ്ങള്‍ എവിടെയെങ്കിലും കേട്ടിട്ടോ. എന്നാല്‍ ഒരു സെല്‍ഫി 33 കാരിയുടെ ജീവന് രക്ഷിച്ചതിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.അമേരിക്കിയിലെ മേഗന് ട്രൗട് വൈന്‍ ന്യൂയോര്‍ക്കിലേക്ക് പോകുന്നതിനിടെ ബന്ധുവിനൊപ്പം എടുത്ത സെല്‍ഫിയാണ് നിര്‍ണായകമായത്. ചിത്രത്തില്‍ ഒരു കണ്ണ് തൂങ്ങി നില്ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ന്യൂറോളജിസ്റ്റിനെ കണ്ട് പരിശോധന നടത്തിയപ്പോള്‍ എം ആര് ഐ സ്കാനിങ്ങിലൂടെ മെനിഞ്ചിയോമ എന്ന തരം മുഴ തലച്ചോറില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്യുകയും ചെയ്തു.






