
സ്പെഷൽ സ്കൂളിൽ ഭിന്നശേഷിക്കാരനായ 16കാരന് ക്രൂര മർദ്ദനമേറ്റതായി പരാതി. തിരുവല്ല ചാത്തങ്കരി സ്വദേശിയായ 16 വയസ്സുകാരനാണ് മർദ്ദനമേറ്റത്.
തിരുവനന്തപുരം വെള്ളറട സ്നേഹ ഭവൻ സ്പെഷൽ സ്കൂളിലെ വിദ്യാർത്ഥിയ്ക്കാണ് മര്‍ദ്ദനമേറ്റത്. ശരീരമാസകലം മർദ്ദനമേറ്റപാടുകൾ ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. ചാത്തങ്കരി പിഎച്ച്സിയിലെ ഡോക്ടറും കുട്ടിക്ക് മർദ്ദനമേറ്റെന്ന് സ്ഥിരീകരിച്ചു. ബന്ധുക്കൾ പുളിക്കീഴ് പോലീസിനും ചൈൽഡ് ലൈനും പരാതി നൽകിയിട്ടുണ്ട്.






