
പാലക്കാട് ; നെന്മാറ വല്ലങ്ങി വേലയോടനുബന്ധിച്ച് നടക്കുന്ന വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നല്കി. അനുമതി നിഷേധിച്ചതിന് പിന്നാലെ ഭാരവാഹികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.വെടിക്കെട്ട് നടക്കുന്നത് വരുന്ന ചൊവ്വാഴ്ച്ചയാണ്. പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും കര്‍ശനമായ മേല്‍നോട്ടത്തിലായിരിക്കും വെടിക്കെട്ട് നടക്കുക.
വെടിക്കെട്ട് സാമാഗ്രികള്‍ സൂക്ഷിക്കുന്നതിലും മതിയായ സൗകര്യം ഏര്‍പ്പെടുത്തുന്നതിലും വീഴ്ച്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടിയാണ് നേരത്തെ അനുമതി നിഷേധിച്ചത്. ഹൈക്കോടതിയെ ഭാഗവാഹികല് സമീപ്പിച്ചപ്പോള്‍ പിഴവുകള്‍ പരിഹരിച്ച് വെടിക്കെട്ടിന് അനുമതി നല്‍കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നതിനായി ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. വീണ്ടും നടത്തിയ പരിശോധനയില്‍ മാനദണ്ഡമനുസരിച്ചുള്ള നടപടികള്‍ സ്വീകരിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അനുമതി നല്‍കിയത്.






