
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തി. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീർ ആണ് കൊല്ലപ്പെട്ടത്. ഇന്ന് വെകിട്ട് മൂന്നുമണിയോടെയാണ് സംഭവമുണ്ടായത്. കൊലപാതകം നടന്നത് സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാർഡ് കെട്ടിടത്തിലാണ്. സംഭവത്തിൽ പോലീസ് പുന്നമറ്റം സ്വദേശി ഷാഹുൽ അലിയെ പിടികൂടി.
ആശുപത്രിയിൽ ചികിത്സയിലായിരുന്നു പിതാവിനെ കാണാന്‍ എത്തിയതായിരുന്നു സിംന. പ്രതി കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സിംനയുടെ കഴുത്തിലും പുറത്തും കുത്തിയതാണ് മരണ കാരണമായത്.






