
ഉത്തിഷ്ഠത..! ജാഗ്രത..! പ്രാപ്യവരന് നിബോധത! ഒന്നര നൂറ്റാണ്ട് മുന്‍പ് ഇന്ത്യയിലെ ആത്മീയാചാര്യനും നവോധാനനായകനുമായ സ്വാമി വിവേകാനന്ദന്റെ വാക്കുകളാണിത്. ഇന്ത്യയുടെ യുവാക്കള്‍ക്ക് എന്നും രോമാഞ്ചമായ സ്വാമി വിവേകാനന്ദന്റെ ജന്മദിനാമായ ഇന്ന് ദേശീയ യുവജനദിനമായി അറിയപ്പെടുന്നത്.
യുവജനങ്ങളില്‍ ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തിയ സ്വാമിയുടെ ജന്മദിനം യുവജനദിനമായി ആചരിക്കാന്‍ തീരുമാനമെടുത്തത് 1984ലാണ്. ബംഗാളിലെ സിംല എന്ന പട്ടണത്തില്‍ 1863 ജനുവരി 12 തിങ്കളാഴ്ചയാണ് വിശ്വനാ ദത്തയുടേയും ഭുവനേശ്വരിയുടേയും മകനായി നരേന്ദ്ര ദത്ത ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ ഗുരു ശ്രീരാമകൃഷണ പരമഹംസരുടെ ശിക്ഷണത്തില്‍ വിവേകാനന്ദന് എന്ന പേരും അദ്ദേഹം സ്വീകരിച്ചു.
ചെറുപ്പക്കാരെയാണ് നമുക്കാവശ്യം; മറ്റെല്ലാം തയ്യാറാകും. പക്ഷേ നമുക്ക് വേണ്ടത് കരുത്തും ചുറുചുറുക്കും ശ്രദ്ധയുമുള്ള, നട്ടെല്ലുമുട്ടെ ആര്‍ജ്ജവമുള്ള, ചെറുപ്പക്കാരെയാണ്. അത്തരം ഒരു നൂറുപേരുണ്ടെങ്കില് ലോകത്തെ സമൂലമായി മാറ്റാമെന്നായിരുന്നു വിവേകാനന്ദന്റെ ചിന്താഗതി.
1893 സെപ്തംബര്‍ 11ന് ചിക്കാഗോയില്‍ ലോകമതസമ്മേളനത്തില്‍ അദ്ദേഹം നടത്തിയ വിഖ്യാതമായ പ്രസംഗം അമേരിക്കന്‍ ആത്മാവില്‍ സ്പര്‍ശിച്ചിരുന്നു. അമേരിക്കയിലെ എന്റെ സഹോദരി സഹോദന്മാരെ എന്നാണ് അദ്ദേഹം നാനൂറാം ലോകമതസമ്മേളനത്തില്‍ അഭിസംബോധന ചെയ്തത്. ഇതിന് ശേഷം നിരവധി വിദേശ വേദികളിലായി അദ്ദേഹം അനേകം പ്രസംഗങ്ങള്‍ നടത്തി.
ശ്രീരാമകൃഷ്ണ പരമഹംസരുടെ പ്രധാന ശിഷ്യനും രാമകൃഷ്ണ മഠം, രാമകൃഷ്ണ മിഷന് എന്നിവയുടെ സ്ഥാപകനുമാണ് അദ്ദേഹം. ഇന്ത്യയുടെ യുവത്വത്തെ തൊട്ടുണര്‍ത്തുന്നതിനും സ്വാമിയുടെ പ്രസംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം ലഭിച്ചിട്ടുണ്ട്. ആത്മീയതയ്ക്കൊപ്പം ആധുനിക യുഗത്തിന്റെ മുഖമുദ്രകളായ ഭൗതീക വാദത്തിനും ശാസ്ത്രീയ ഗവേഷണത്തിനും, യുക്തി ചിന്തയ്ക്കും എതിരല്ല മതം എന്ന് അദ്ദേഹം കാണിച്ചുകൊടുത്തു.






