
തിരുവനന്തപുരം; സംസ്ഥാനത്തെ ആയിരക്കണക്കിന് ഇരുചക്ര വാഹനങ്ങള്‍ റോഡില്‍ ഇറങ്ങാന്‍ കഴിയാതെയിരിക്കുന്നു.സങ്കേതികപ്പിഴവ് മൂലം പുക പരിശോധനയില്‍ പരാജയപ്പെടുന്നതിനാലാണ് ഇതെന്നാണ് ആക്ഷേപം. ഇക്കാര്യം വാഹന ഉടമകളും പുകപരിശോധനാകേന്ദ്രം ഉടമകളും തുടര്‍ച്ചയായി ശ്രദ്ധയില്പെടുത്തിയട്ടും പ്രശ്നത്തിന് പരിഹാരമുണ്ടായില്ല.
പൊല്യൂഷന്‍ കണ്ട്രോള് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവരും പിഴ അടകേണ്ടതായ ഗതികേടിലാണ്. പല തവണ പരിശോധന നടത്തി പരാജയപ്പെട്ട് ഇരുചക്രവാഹനങ്ങള്‍ വീട്ടില്‍തന്നെ വച്ചിരിക്കുകയാണ് പലവരും.






