
മലയാളി സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുശ്രീ. താരത്തിന്റെ കഥാപാത്രങ്ങള്‍ പോലെ തന്നെ കാമ്പുള്ളതാണ് ഓരോ അഭിപ്രായങ്ങളും. മനസ്സിലുള്ളത് തുറന്നു പറയുന്ന അനുശ്രീക്ക് സിനിമാമേഖലയില്‍ നല്ലൊരു സൗഹൃദഗാംഗ് തന്നെയുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഈ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും റീല്സുകളുമൊക്കെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ മാളികപ്പുറം സിനിമയിലെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ചിത്രം പങ്കിടുകയാണ് അനുശ്രീ. ‘‘നല്ല സുഹൃത്തുക്കൾ അപൂർവ വജ്രങ്ങൾ പോലെയാണ്... വിലയേറിയതും വിലപ്പെട്ടതും എപ്പോഴും വിലമതിക്കുന്നതും...’’ എന്നാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്ക്കും സംഗീത സംവിധായകന് രഞ്ജിന് രാജിനുമൊപ്പമുള്ള ചിത്രം പങ്കിടുകയാണ് താരം. മാളികപ്പുറം ടീം വീണ്ടുമൊന്നിക്കുന്നു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ ഇവര്‍ പങ്കുവച്ചിരുന്നു. താരങ്ങള്‍ ആരൊക്കെയാണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ഈ ചിത്രം കണ്ടതോടെ അനുശ്രീയാണോ അതിലെ ഒരു താരമെന്ന സംശയത്തിലാണ് ആരാധകര്‍.






