മലയാളികള്‍ക്ക് അന്നുമിന്നും ഏറെയിഷ്ടമുള്ള താരമാണ് മുകേഷ്. നാടകനടനായ അച്ഛനമ്മമാരില്‍ നിന്ന് സ്വതസിദ്ധമായി കിട്ടിയ കഴിവു കൊണ്ടാണ് മുകേഷ് മലയാളികളുടെ മനസ്സില്‍ ചേക്കേറിയത്. തുടക്കത്തില്‍ നായകനായും സഹനായകനായും നിറഞ്ഞു നിന്നിരുന്ന താരം ഇന്നിപ്പോള്‍ അച്ഛന് വേഷങ്ങളിലും തിളങ്ങി നില്‍ക്കുകയാണ്. അന്നുമിന്നും പ്രേക്ഷകരെ നല്ല നര്‍മ്മങ്ങളിലൂടെ ചിരിപ്പിക്കാന്‍ മുകേഷിന് കഴിഞ്ഞിട്ടുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ സിനിമ അയ്യര്‍ ഇന്‍ അറേബ്യ സമ്മിശ്ര പ്രതികരണത്തോടെയാണ് തിയേറ്ററുകളില്‍ നിറഞ്ഞത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖങ്ങളില്‍ മുകേഷും പങ്കെടുത്തിരുന്നു.
ഇപ്പോഴിതാ അതിനിടയില്‍ ശ്രീനിവാസന്റെ മകനെക്കുറിച്ച് മുകേഷ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. പറയുന്നത് ആരെക്കുറിച്ചാണെന്നത് വ്യക്തമല്ലെങ്കിലും ധ്യാന്‍ ശ്രീനിവാസന് തന്നെയായിരിക്കുമത് എന്നാണ് മുകേഷിന്റെ സംസാരത്തില്‍ നിന്ന് മനസ്സിലാകുന്നത്.
‘‘ശ്രീനിയുടെ മകനാണ്, പുതിയ തലമുറയാണ്. പയ്യനാണ്. കുഞ്ഞുനാള് മുതലേ കാണുന്നതാണ്. ആ ഒരു ചിന്ത ഉണ്ടായിരുന്നു മനസ്സില്‍. പക്ഷേ ഫസ്റ്റ് ഡേ തന്നെ ഒരിക്കലും ഒരു ജൂനിയര്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങളും കഥകളും ഇവന് എന്നോട് പറഞ്ഞു. ഇടയ്ക്കിടയ്ക്ക് ഞാന്‍ തന്നെ ചിന്തിക്കും, ഇവനിത് എന്നോട് പറയാന്‍ പാടുണ്ടോ ? ഇവന് എന്നോട് ഇത് ചോദിക്കാവോടെയ് ?’ എന്ന്. അവന് പക്ഷേ അതൊന്നും ഒരു പ്രശ്നമേയല്ല. ‘ഞാനവിടെ ചെന്നപ്പോഴാണ് കോമഡി’ എന്നൊക്കെ പറഞ്ഞു തുടങ്ങി. സത്യം പറഞ്ഞാല്‍ ഞാന്‍ ശ്രീനിയുടെ അടുത്ത് ഞാനിത്രയും ഓപ്പണായി പറഞ്ഞിട്ടില്ല...’’ പൊട്ടിച്ചിരിയോടെ മുകേഷ് പറഞ്ഞു. ഈ വീഡിയോയ്ക്ക് താഴെ ‘ ധ്യാൻ ആയിരിക്കും, ഉറപ്പാ....രണ്ടിൽ ഒരുത്തനേ പറയൂ ധ്യാൻ..’ എന്നതടക്കമാണ് കമന്റുകള്‍.

വെല്‍ത്ത് ഐ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിഘ്നേഷ് വിജയകുമാര്‍ നിര്‍മ്മിച്ച് എം.എ നിഷാദ് സംവിധാനം ചെയ്ത ചിത്രമായ അയ്യർ ഇൻ അറേബ്യയില്‍ ഒരു നീണ്ട ഇടവേളക്കു ശേഷം മുകേഷും ഉര്‍വശിയും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു. ചിത്രം വർത്തമാനകാലത്തിൽ ഏറെ പ്രസക്തിയുള്ള ഒരു വിഷയമാണ് പറയാൻ ശ്രമിച്ചിരിക്കുന്നത്. തീവ്ര ഹിന്ദുത്വവാദിയായ ശ്രീനിവാസ അയ്യർ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മുകേഷ് എത്തിയിരിക്കുന്നത്. ഭാര്യ പ്രൊഫസർ ഝാൻസി റാണി, ഒരേ ഒരു മകൻ രാഹുൽ എന്നിവരടങ്ങുന്നതാണ് അയാളുടെ കുടുംബം.

Comments