കൊച്ചി: ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില പുതിയ ഉയരത്തിലെത്തി. പവന് 51,280 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 6,410 രൂപയിലെത്തി.
ഏപ്രില്‍ ഒന്നിന് രേഖപ്പെടുത്തി 50,880 രൂപ എന്ന റെക്കോര്‍ഡ് ആണ് ഇന്ന് മറികടന്നത്. മാര്‍ച്ച് 31നാണ് സ്വര്‍ണവില പവന് 50,000 കടന്നത്.






