കാഷ്വൽ ആയാലും ഗ്ലാമറസ് ആയാലും തമന്നയുടെ ലുക്ക് എപ്പോഴും ഫാഷൻ ലോകത്തിന് ഇഷ്ടമാണ്. വ്യത്യസ്ത ഔട്ട്ഫിറ്റുകളിലൂടെ ഫാഷൻ ലോകത്തിന്റെ ശ്രദ്ധ എപ്പോഴും നേടുന്ന താരം കൂടിയാണ് തമന്ന.
പ്രശസ്ത ഫാഷൻ ഡിസൈനർ ഗൗരവ് ഗുപ്തയുടെ ഔട്ട്ഫിറ്റിലും തമന്ന ഫാഷൻ ലോകത്തിന്റെ കയ്യടി നേടുകയാണ്. ഡിസൈനർ ബ്രാൻഡിന്റെ 'ബ്രൈഡ് സൈഡ് കളക്ഷനിൽ'നിന്നുള്ള കോസ്മിക് ഗൗൺ അണിഞ്ഞുള്ള തമന്ന ചിത്രങ്ങൾ ശ്രദ്ധ നേടുന്നുണ്ട്.

സ്കൾപ്റ്റഡ് കോസ്മിക് പിങ്ക് ആൻഡ് ബേഗ് ഗൗണായിരുന്നു തമന്ന ധരിച്ചത്. ഗൗണിൽ തമന്നയെ കാണാൻ ഗ്രീക്ക് ദേവതയെപ്പോലെയായിരുന്നു. ഗൗണിനൊപ്പം ഡയമണ്ട് കമ്മലുകളും മോതിരവുമാണ് തമന്ന അണിഞ്ഞത്. വേദ, ബോലെ ചുഡിയാൻ, സ്ട്രീറ്റ് 2 തുടങ്ങി തമന്നയുടേതായി നിരവധി പ്രോജക്ടുകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Comments