
കല്പറ്റ: വയനാട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജ പത്രിക സമര്‍പ്പിച്ചു. രാവിലെ 11 മണിയോടെ കലക്ടറേറ്റിലെത്തി പത്രിക സമര്‍പ്പിച്ചത്. സിപിഐ ദേശീയ നേതാവ് കൂടിയായ ആനി രാജ മത്സരത്തിന് എത്തിയതോടെ ഇന്ത്യ മുന്നണിയിലെ രണ്ട് പ്രമുഖ നേതാക്കള്‍ നേരിട്ടുള്ള മത്സരത്തിനാണ് വയനാട് വേദിയാകുന്നത്.
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ആണ് മത്സരത്തിനിറങ്ങുന്നത്. സുരേന്ദ്രനും ഇന്ന് പത്രിക സമര്‍പ്പിക്കും.
ഈ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിക്ക് തിരഞ്ഞെടുപ്പിലൂടെ മറുപടി നല്കണമെന്നതിനാലാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് ആനി രാജ പറഞ്ഞു. ഇനിയൊരു തിരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്ന് ജനാധിപത്യ വിശ്വാസികള്‍ ഭയപ്പെടുന്ന കാലത്ത് ഫാസിസ്റ്റ്് ശക്തിക്കെതിരെ ഒന്നിച്ചു നിന്ന് പോരാടേണ്ട കാലത്ത് കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാട് ഉചിതമാണോ എന്ന് അവര്‍ ചിന്തിക്കട്ടെ. കഴിഞ്ഞ അഞ്ച് വര്‍ഷവും 'വയനാട്' എന്ന നാലക്ഷരം സംസാരിക്കാതെ ഇവിടെ വന്ന് ജനങ്ങളെ കബളിപ്പിക്കാമെന്നാണോ കോണ്‍ഗ്രസ് സംസാരിക്കുന്നത്. ലക്ഷങ്ങളുടെ ഭൂരിപക്ഷമൊന്നും എല്ലാകാലത്തും ഉണ്ടാകില്ല. ഒരു വോട്ടിന്റെ വിജയമാണെങ്കിലൂം അത് വിജയമാണെന്നും ആനി രാജ പറഞ്ഞൂ.






