
മലയാളത്തിന്റെ മല്ലുസിംഗായി കടന്നു വന്ന് പ്രേക്ഷകമനസ്സില്‍ തന്റേതായ ഇടം നേടിയെടുത്ത താരമാണ് ഉണ്ണി മുകുന്ദന്. കരിയറിന്റെ തുടക്കത്തില്‍ അത്ര മികച്ച സിനിമകള്‍ കിട്ടിയില്ലെങ്കിലും ഇപ്പോള്‍ മലയാളത്തിലെ മുന്‍നിര നായകന്മാരില് ഒരാളാണ് ഉണ്ണി മുകുന്ദന്. മാളികപ്പുറം എന്ന സിനിമ ഇറങ്ങിയതോടെ ഉണ്ണിക്ക് ആരാധകരുടെ എണ്ണം കൂടിയിട്ടുണ്ട്. താരം നായകനായ ‘ജയ് ഗണേഷ്’ ഏപ്രില്‍ 11 നാണ് തിയേറ്ററുകളില്‍ എത്തുന്നത്. അതുകൊണ്ടു തന്നെ ഈ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളുടെ തിരക്കിലാണ് ഉണ്ണി. സിനിമയില്‍ ഉണ്ണിയുടെ നായികയായി എത്തുന്നത് ആര്‍ഡിഎക്സ് ഫെയിം മഹിമ നമ്പ്യാരാണ്.
ഇപ്പോഴിതാ താൻ നടി മഹിമ നമ്പ്യാരുടെ ഫോണ്‍ നമ്പര്‍ ഏഴ് വർഷത്തോളം ബ്ലോക്ക് ചെയ്തിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
'മാസ്റ്റർപീസ്' ചിത്രത്തിന് ശേഷമാണ് ബ്ലോക്ക് ചെയ്തതെന്നും അത് ഒരു വലിയ കഥയാണെന്നും ഉണ്ണി പറയുന്നു. ‘‘ഞാന്‍ ആക്ച്വലി മഹിമയെ ബ്ലോക്ക് ചെയ്തിട്ടുണ്ടായിരുന്നു. കഴിഞ്ഞ ഏഴു വര്‍ഷമായിട്ട്. അതിന്റെ കഥയെന്താണെന്നു വച്ചാല്‍ മാസ്റ്റര്‍പീസ് എന്ന സിനിമയ്ക്കു ശേഷം മഹിമ എന്തോ ഒരു ആവശ്യത്തിന് എന്നെ വിളിച്ചു. സംസാരിച്ച ശേഷം ഞാനവളെ ബ്ലോക്ക് ചെയ്തു കളഞ്ഞു...എനിക്കവളുടെ വര്‍ത്തമാനം ഇഷ്ടപ്പെട്ടില്ല.
ആ നമ്പര്‍ ബ്ലോക്കായി തന്നെ കിടക്കുകയായിരുന്നു, ഞാന്‍ സത്യത്തിലത് മറന്നു പോയി. അങ്ങനെ ജയ് ഗണേഷിന്റെ ഒഡിഷന് സമയത്ത് മഹിമയെക്കുറിച്ച് ആലോചിച്ചു. അന്നവള്‍ സൂപ്പര്‍സ്റ്റാര്‍ ആയിരിക്കുകയാണ്, ആര്‍ഡിഎക്സ് കാരണം. ‘മഹിമ നമ്പ്യാരെ കൂടി സിനിമയില്‍ എടുത്താലോ’ എന്നൊരു ചോദ്യം വന്നു. പിന്നെന്താ എന്ന് ഞാനും പറഞ്ഞു. ഞാന്‍ ഈ സിനിമയുടെ നിര്‍മ്മാതാവ് കൂടിയാണല്ലോ. അങ്ങനെ വിളിക്കാന്‍ തുടങ്ങിയപ്പോള്‍ ഫോണില്‍ നോക്കി, ‘ദിസ് നമ്പര്‍ ഈസ് ബ്ലോക്ക്ഡ്’ എന്നെഴുതിയിരിക്കുന്നു. അപ്പോള്‍ത്തന്നെ അണ്‍ബ്ലോക്ക് ചെയ്ത് ഒന്നുമറിയാത്തതു പോലെ മെസേജ് അയച്ചു. പിന്നീട് അവളുടെ അമ്മ കണ്ടപ്പോള്‍ ചോദിച്ചു,‘നീ എന്തിനാ എന്നെ മോളെ ബ്ലോക്ക് ചെയ്തേ ?’ എന്ന്. ഞാന്‍ ചോദിച്ചു, ‘ഞാനോ, ബ്ലോക്കോ?’എന്ന്...’’ നിറഞ്ഞ ചിരിയോടെയാണ് ഉണ്ണി മുകുന്ദനിത് പറയുന്നത്.
താൻ നേരിടുന്ന ഗോസിപ്പുകളെക്കുറിച്ചു താരം മറ്റൊരു അഭിമുഖത്തില്‍ പറയുന്നുണ്ട്. ‘‘എന്റെ പേര് പലരുമായിട്ടും കണക്ട് ചെയ്ത് വരാറുണ്ട്. അവരെല്ലാം കല്യാണം കഴിച്ച് പോയി കൊണ്ടിരിക്കുന്നു. ഇപ്പോള്‍ അനുശ്രീയുടെ പേരിനൊപ്പമാണ് ഗോസിപ്പ് വന്നത്. അതിനർത്ഥം അനുശ്രീയുടെ വിവാഹം ഉടനെ ഉണ്ടാകുമെന്നാണ്, ചില സമയത്ത് ഇത്തരം ഗോസിപ്പുകള്‍ കേള്‍ക്കുമ്പോള്‍ ദേഷ്യം വരും. മുൻപ് നടി സ്വാസികയെ വച്ച് ഗോസിപ്പുകള്‍ വന്നിരുന്നു. അവരുടെ കല്യാണം കഴിഞ്ഞപ്പോള്‍ അത് നിന്നു....’’ ഉണ്ണി പറയുന്നു. വിവാഹം കഴിക്കുന്നില്ലേയെന്ന അവതാരകയുടെ ചോദ്യത്തിന് ഇങ്ങനെ സ്ത്രീകളെ വച്ച് ഗോസിപ്പ് ഇറങ്ങുന്ന സാഹചര്യത്തില്‍ തനിക്ക് ആര് പെണ്ണ് തരും...’’ തമാശ രൂപത്തില്‍ ഉണ്ണി പറയുന്നു.






