ന്യുഡല്‍ഹി: ബോക്സിംഗ് താരം വിജേന്ദര്‍ സിംഗ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്‍പായിരുന്നു 38 കാരനായ വിജേന്ദര്‍ സിംഗ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സൗത്ത് ഡല്‍ഹി മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും ബിജെപിയുടെ രമേശ് ബിദൂരിയോട് പരാജയപ്പെടുകയായിരുന്നു.






