കൊച്ചി: ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില വര്‍ധന തുടരുന്നു. ബുധനാഴ്ച ഗ്രാമിന് 50 രൂപ കൂടി 6460 രൂപയായി. പവന് 400 രൂപ വര്‍ധിച്ച് 51,680 രൂപയിലെത്തി. രണ്ട് ദിവസത്തിനുള്ളില്‍ 1000 രൂപയാണ് പവന് ഉയര്‍ന്നത്.
ഇന്നലെ പവന് 600 രൂപ ഉയര്‍ന്നിരുന്നു. മാര്‍ച്ച് 29നാണ് പവന്‍വില 50,000 കടന്നത്. ഇന്നലെ 51,000 കടന്നിരുന്നു.
രാജ്യാന്തര വിപണിയില്‍ നിക്ഷേപകര്‍ സ്വര്‍ണം വാങ്ങുന്നത് തുടരുന്നതാണ് വില ഉയരാന്‍ കാരണം. വരുംനാളുകളിലും വില ഉയര്‍ന്നേക്കും.






