
മലയാളത്തിന്റെ മാസ്റ്റര്‍പീസ് ഗണത്തിലേക്ക് ഉയര്‍ന്നിരിക്കുന്ന ‘ആടുജീവിതം’ സിനിമയ്ക്ക് വിവിധ ഭാഗത്തു നിന്നാണ് പ്രശംസകളും കൈയടികളും കിട്ടിക്കൊണ്ടിരിക്കുന്നത്. ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത സിനിമയില്‍ നജീബെന്ന കഥാപാത്രമായി മികച്ച പ്രേക്ഷകപ്രതികരണങ്ങള്‍ നേടുകയാണ് പൃഥ്വിരാജ്. റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചത് മുതൽ പ്രേക്ഷകർ നെഞ്ചിലേറ്റിയ ഈ ചിത്രം പൃഥ്വിരാജ് സുകുമാരന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി മാറുകയാണ്. സിനിമയുടെ പ്രൊമോഷനിലെല്ലാം താരവും എത്തുന്നുണ്ട്, പ്രേക്ഷകരുടെ പ്രതികരണങ്ങളും താരം പങ്കിടുന്നുണ്ട്.
ഇപ്പോഴിതാ ശ്രീദേവി എന്ന അദ്ധ്യാപികയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുകയാണ് പൃഥ്വിരാജ്. ചിത്രം കണ്ടിറങ്ങിയ ടീച്ചര്‍ ഓരോ സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും ഇഴകീറി മുറിച്ച് അതില്‍ നിന്ന് അവരുടെ മനസ്സിലേക്ക് ആഴത്തില്‍ പതിഞ്ഞതൊക്കെയാണ് പറയുന്നത്. ഒരു കഥാപാത്രത്തെ മാത്രമല്ല മുഴുവന്‍ സിനിമയെക്കുറിച്ചും ടീച്ചര്‍ സംസാരിക്കുന്നുണ്ട്. ‘‘അന്തസുളള പൗരുഷമുള്ള ആളുകള്‍ സിനിമയെടുത്താല്‍ എത്ര ഭംഗിയായി വരുമെന്നതിന്റെ തെളിവാണിത്... ബ്യൂട്ടിഫുള്‍....ഓരോ ഉമ്മ വിളിയും കഴിയുമ്പോള്‍ നെഞ്ച് കുലുങ്ങും...അസൂയയുടെ അവസാന വാക്ക് തീര്‍ന്നാല്‍ പോലും ഇത് പുഷ്പം പോലെ നിരങ്ങി വരും. പൃഥ്വിരാജല്ലാതെ മറ്റൊരാള്‍ ഈ കഥാപാത്രം ചെയ്യാനില്ലെന്ന് തോന്നിപ്പോകും. എന്ത് അവാര്‍ഡ് നല്കിയാലും അത് കുറവായി പോകുകേ ഉള്ളൂ....’’ എന്നിങ്ങനെ ഓരോന്നിനെക്കുറിച്ചും ടീച്ചര്‍ കൃത്യമായി പറയുന്നുണ്ട്. ടീച്ചറിന്റെ വാക്കുകളും വാചകങ്ങളും ഏറ്റെക്കുകയാണ് ആരാധകര്‍.






