
അമേരിക്കയിൽ ഇന്ത്യൻ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് കുഞ്ഞ് മരിച്ചു. തെലങ്കാനയിൽ നിന്നുള്ള കുടുംബമാണ് ഫ്ലോറിഡയില്‍ അപകടത്തിൽപ്പെട്ടത്. ഇവരുടെ ഒരു വയസ്സുകാരനായ മകനാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാർ ഹൈവേയിൽ നിന്ന് തെന്നി മരത്തിലിടിക്കുകയായിരുന്നു.
സോഫ്റ്റ്വെയർ എഞ്ചിനീയർമാരായ ബൊമ്മിഡി അനുഷ- കൊമ്മാറെഡ്ഡി സുശീൽ ദമ്പതികളുടെ കാറാണ് അപകടത്തിൽ പെട്ടത്. ഇവരുടെ കാർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ തെന്നിമാറുകയായിരുന്നു. ദമ്പതികളുടെ രണ്ടു മക്കളും കാറിലുണ്ടായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഫ്ളോറിഡയിലെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. 11 വയസ്സുള്ള മകൻ അദ്വൈതും ദമ്പതികളും ഗുരുതരാവസ്ഥയിലാണ്.






