
മുംബൈ; ഐപിഎല്ലില്‍ ഏറ്റവും മികച്ച ക്ലബുകളിലൊന്നാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. ടീമിന്റെ വിജയത്തിന്റെ പ്രധാന കാരണങ്ങളായത് ധോണിയുടെ നായക കാലഘട്ടമാണ്. അദ്ദേഹത്തിന്റെ കീഴില്‍ ഏതൊരു താരവും തന്റെ മികച്ച പ്രകടനം തന്നെ പുറത്തെടുക്കും. എന്നാല്‍ ഇതിന് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം സിംഗ് സിദ്ധു.
കഴിവുണ്ടെങ്കിലും അവസരങ്ങള്‍ ലഭിക്കാതെയിരുന്നാല്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. യുവതാരങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കണം. ആ അവസരങ്ങള്‍ വെല്ലുവിളികളായി കണ്ട് താരങ്ങള്‍ മികച്ച പ്രകടനം നടത്തണം. ശിവം ദുബെയിലും സമീര്‍ റിസ്വിയിലും ആ ആത്മവിശ്വാസം കാണുന്നതായി നവജ്യോത് സിംഗ് സിദ്ധു പറഞ്ഞു.
ഒരുപക്ഷേ ദുബെയും റിസ്വിയും മറ്റൊരു ടീമില്‍ ഇത്ര മികച്ച പ്രകടനം പുറത്തെടുക്കില്ല. ധോണി പൂര്‍ണ്ണമായും ഒരു വ്യത്യസ്തനായ താരമാണ്. ഒരു മികച്ച നായകന് ഏതൊരു താരത്തെയും മികച്ച രീതിയില്‍ കളിപ്പിക്കാന്‍ കഴിയുമെന്നും ഇന്ത്യന്‍ മുന്‍ താരം വ്യക്തമാക്കി.



