
ഷാര്‍ജയില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. നവജാതശിശുവിനെ ഷാര്‍ജയിലെ അല്‍ മജാസ് പള്ളിയില്‍ സ്ത്രീകളുടെ പ്രാര്‍ത്ഥനാ മുറിയിലാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
കുഞ്ഞിനെ പള്ളിയിലെ സുരക്ഷാ ഗാര്‍ഡാണ് കണ്ടെത്തിയത്. പ്രാര്‍ത്ഥനയ്ക്കായി പോകുന്നതിനിടെ സുരക്ഷാ ഗാര്‍ഡ് കുഞ്ഞിന്റെ കരച്ചില് കേള്‍ക്കുകയും പിന്നീട് കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് ഇക്കാര്യം ഉടന്‍ ഷാര്‍ജ പോലീസില്‍ അറിയിച്ചു. പോലീസ് വാഹനവും ആംബുലന്‍സും സ്ഥലത്തെത്തി കുഞ്ഞിനെ ഏറ്റെടുത്തു. കുഞ്ഞിനെ അല്‍ ഖാസിമി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.





