കൊച്ചി: സ്വര്‍ണവില ആഭ്യന്തര വിപണിയില്‍ 52,000 രൂപ കടന്നു. ഗ്രാമിന് 120 രൂപ കൂടി 6,535 രൂപയായി. പവന് 960 രൂപ ഉയര്‍ന്ന് 52,280 രൂപയാണ് ഇന്നത്തെ വില.
മാര്‍ച്ച് 29നാണ് പവന് 50,000 കടന്നത്. ഏപ്രില്‍ മൂന്നിന് 51,000 രൂപ കടന്നു. കഴിഞ്ഞ ഒമ്പത് ദിവസത്തിനുള്ളില്‍ പവന് 2920 രൂപയാണ് വര്‍ധിച്ചത്.






