
മകള്‍ക്കൊപ്പം ഉംറ നിര്‍വ്വഹിച്ചതിന്റെ സന്തോഷം പങ്കുവെച്ച് മുന്‍ പാക്ക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. സമൂഹമാധ്യമത്തിലൂടെ അഫ്രീദി തന്നെയാണ് ഈവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്.
എന്റെ ജീവിതത്തിലെ പ്രകാശമായ എന്റെ കുഞ്ഞുമായി ഉംറയ്ക്കുളള യാരതയില്‍. പെണ്‍കുഞ്ഞുങ്ങള്‍ അല്ലാഹുവിന്റെ അനുഗ്രഹമാണ്. പെണ്കുഞ്ഞുങ്ങളുളള എല്ലാ മാതാപിതാക്കള്‍ക്കും പ്രാര്‍ഥനകള്‍.
പെണ്‍കുഞ്ഞുങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു നല്‍കുന്നതും അവരെ നല്ല രീതിയില്‍ വളര്‍ത്തുന്നതും നമ്മുടെ മതത്തിലെ ഏറ്റവും ഉദാത്തമായ പ്രവര്‍ത്തനമാണ്. അല്ലാഹുവിന്റെ പരിശുദ്ധമായ സംരക്ഷണത്തിന് കീഴില്‍ നമ്മുടെ എല്ലാ സ്ത്രീകളുമുണ്ടാകട്ടെ ആമീന്‍- മനോഹരമായ ഈ അടിക്കുറിപ്പോടുകൂടിയാണ് മകള്‍ക്കൊപ്പമുളള ഉംറ യാത്രയുടെ ചിത്രങ്ങള്‍ അഫ്രീദി പങ്കുവെച്ചിരിക്കുന്നത്.
വളരെ ആവേശത്തോടെയാണ് ആരാധകര്‍ പ്രിയതാരത്തിന്റെ ഉംറ യാരതയുടെ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. മകള്‍ വളരെ ക്യൂട്ട് ആയിട്ടുണ്ടെന്നും അവളുടെ ചിരി മനോഹരമായിട്ടുണ്ടെന്നും നിരവധി പേരാണ് കമന്റായി കുറിച്ചത്. അഫ്രീദിക്ക് അഞ്ച് പെണ്‍മക്കളാണുളളത്. ഇളയമകള്‍ അര്വയുമൊത്തായിരുന്നു അഫ്രീദിയുടെ ഉംറ യാത്ര.




